കല്‍പ്പറ്റ : ജില്ലയിലെ ക്ഷേ ത്രങ്ങളില്‍ നവരാത്രി മഹോത്സവം വിപുലമായി ആ ഘോഷിച്ചു. വിജയദശമിദിനത്തില്‍ നൂറ്കണക്കിന് കുരുന്നുകളാണ് വിവിധ ക്ഷേത്രങ്ങളിലെത്തി ആദ്യാക്ഷരം കുറിച്ചത്.
മാനന്തവാടി : വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സമാപിച്ചു. മേല്‍ശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലം ശ്രീജേഷ് നന്പൂതിരി കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്കി. ഭക്തിഗാനസുധ, അന്നദാനം എന്നിവയുമുണ്ടായിരുന്നു. മാനന്തവാടി അമൃതാനന്ദമയി മഠത്തില്‍ മഠാധിപതി അക്ഷയാമൃത ചൈതന്യയും തോണിച്ചാല്‍ മലക്കാരി ശിവക്ഷേത്രത്തില്‍ എ.എന്‍. പരമേശ്വരനും കുട്ടികളെ എഴുത്തിനിരുത്തി. വാടേരി ശിവക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭം നടത്തി. മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന് നമ്പൂതിരി വിദ്യാരംഭത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ എ.സി. നാരായണന് നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി.
മാനന്തവാടി : എരുമത്തെരുവ് കാഞ്ചികാമാക്ഷിയമ്മന്‍ മാരി അമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. മാനന്തവാടി ഡിവൈ.എസ്.പി എ.ആര്. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. മത്സരവിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്കി. ക്ഷേത്രസമുദായ കമ്മിറ്റി പ്രസിഡന്റ് എം.എസ്. മോഹനന് അധ്യക്ഷത വഹിച്ചു. ബാലഗോകുലം മേഖലാ അധ്യക്ഷന്‍ വി.കെ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
ആതുരസേവന രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. പി. നാരായണന് നായരെ ആദരിച്ചു. എം. റജീഷ്, എം.കെ. മഹേഷ്, പി.വി. മഹേഷ്, ഫാ. ജെയ്സണ്‍ കളത്തിപറമ്പില്‍, മുഹമ്മദ് നിസാമി, അഡ്വ. ടി. മണി, എം.കെ. മഹേഷ്, വി.ആര്. ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.
മീനങ്ങാടി : കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വയനാട് വേദവിചാരസഭയുടെ ആഭിമുഖ്യത്തില്‍ നവരാത്രിയോടനുബന്ധിച്ച് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അതിവിശേഷ വൈദികസരസ്വതീയജ്ഞം നടത്തി. നൂറ്കണക്കിന് ആളുകള്‍ പങ്കെടുത്ത യജ്ഞത്തിന് കോഴിക്കോട് കാശ്യപാശ്രമത്തിലെ വേദവിദ്യാര്‍ത്ഥികളായ മനോജ് ആര്യ, അബിന്‍ ആര്യ,അതുല്‍ ആര്യ,അരുണ്‍ രാജ് ആര്യ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കാശ്യപാശ്രമം മാതൃസമിതി ഉപാദ്ധ്യക്ഷ ഷിബികൃഷ്ണ പ്രഭാഷണം നടത്തി.
പൊങ്ങിണി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രം, മാനന്തവാടി താഴെയങ്ങാടി ശ്രീഹനുമാന് ക്ഷേത്രം, തോണിച്ചാല്‍ പൈങ്ങാട്ടിരി ശ്രീരാജരാജേശ്വരി ക്ഷേത്രം, പുത്തൂര്‍വയല്‍ ശ്രീഉമാമഹേശ്വരി ക്ഷേത്രം, പുല്‍പ്പളളി മുരിക്കന്മാര് ദേവസ്വം, ബത്തേരി ശ്രീമഹാഗണപതി ക്ഷേത്രം, പുളിയാര്‍മല കരടിമണ്ണ് ഭദ്രകാളി ദുര്‍ഗ്ഗാദേവി ക്ഷേത്രം, അമ്പലവയല്‍ അയ്യപ്പക്ഷേത്രം, കല്‍പ്പറ്റ ശ്രീമാരിയമ്മന്‍ ദേവി ക്ഷേത്രം, പാല്‍വെളിച്ചം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, കല്‍പ്പറ്റ ഗ്രാമം ദേവീ ക്ഷേത്രം, മേപ്പാടി മാരിയമ്മന്‍ ക്ഷേത്രം, വൈത്തിരി മാരിയമ്മന്‍ ക്ഷേത്രം, മാനന്തവാടി താഴെഅങ്ങാടി മാരിയമ്മന്‍ ക്ഷേത്രം, പുല്‍പ്പള്ളി സീതാ ലവകുശക്ഷേത്രം, പോരൂര്‍ ശ്രീ ഉതിരമാരുതന്‍ ക്ഷേ ത്രം, ചൊവ്വയില്‍ ശ്രീ ഭഗവതി ക്ഷേത്രം, പള്ളിയറ ദേവീ ക്ഷേത്രം, ചുണ്ടക്കുന്ന് ഭഗവതി ക്ഷേത്രം, ആനേരി ശ്രീമഹാവിഷ്ണുക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും നവരാത്രി പൂജകള്‍, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ തുടങ്ങിയവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: