ഏലപ്പാറ: ഇടുക്കി ജില്ല പഞ്ചായത്തിലെ ഉപ്പുതറ ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി സി സന്തോഷ്കുമാര്‍ തികഞ്ഞ വിജയ പ്രതീക്ഷിലാണ്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, വള്ളക്കോട് ,ഏലപ്പാറ എന്നീ ബ്ലോക്ക് ഡിവിഷനുകള്‍ ചേര്‍ന്നതാണ് ചേര്‍ന്നതാണ് ഉപ്പുതറ ഡിവിഷന്. ആര്‍എസ്.എസിലൂടെയാണ് പൊതുരംഗത്ത് എത്തിയ സന്തോഷ് ബിജെപി ബൂത്ത് പ്രസിഡന്റ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്, യുവമോര്‍ച്ച മണ്ഡലം കണ്‍വീനര്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാന കമ്മറ്റിയംഗം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ബിജെപി മണ്ഡലം ജന. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. വാഗമണ്‍ കൈയ്യേറ്റമുള്‍പ്പെടെയുള്ള സമരം, തോട്ടം മുറിച്ച് വില്‍പ്പനയ്ക്ക് എതിരെയുള്ള സമരം, മുല്ലപ്പെരിയാര്‍ സമരം, ഏലപ്പാറ പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിനെതിരെയുള്ള സമരം, ഇവയിലെല്ലാം സന്തോഷ് നേതൃത്വം നല്കി. മാരാര്ഡി രത്കദാന സമിതി, സ്നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏലപ്പാറ പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്തു. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഏലപ്പാറ ഐറ്റിഎ സ്കൂള്‍ തുടങ്ങുക, തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന ഏലപ്പാറ സ്കൂളില്‍ സയന്‍സ് ഗ്രൂപ്പ് തുടങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ഒന്നാം ഘട്ട പ്രചാരണങ്ങള്‍ പൂര്‍ത്തിയാക്കി. ഡോ. ഫ്ളോറ സന്തോഷാണ് ഭാര്യ, മക്കള്‍ : ആദര്‍ശ്, ആദിഷ്. അച്ഛന് : ചക്രപാണി. അമ്മ : പരേതയായ താമരാക്ഷി.എല്‍ഡിഎഫ് സ്വതന്ത്രനായി മോഹന്‍ദാസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറിയക് തോമസ് എന്നിവരും മത്സര രംഗത്തുണ്ട്. 55208 വോട്ടര്‍മാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: