കാഞ്ഞാര്‍ : തെരഞ്ഞെടുപ്പ് മുട്ടിവിളിച്ചതോടെ ഗ്രാമങ്ങളില്‍ ഉറങ്ങിക്കിടന്നിരുന്ന കവലകള്‍ സജീവമായി. മുന്‍കാലങ്ങളില്‍ ജയവും തോല്‍വിയും പ്രവചിച്ചിരുന്നത് കവലകളിലെ കടത്തിണ്ണകളിലെ ബെഞ്ചിലിരുന്നായിരുന്നു. അന്നൊക്കെ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനം ആയിരുന്നുവെങ്കില്‍ ഇന്ന് അന്നത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായി രാഷ്ട്രീയം രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. എങ്കിലും കവലകളിലെ ചര്‍ച്ചകള്‍ക്ക് ഇന്നും കുറവില്ല. രാത്രി 8 മണിയോടെ വിജനമാകുമായിരുന്ന കവലകള്‍ ഇപ്പോള്‍ ഉറങ്ങാറില്ല. വാര്‍ഡിലെ ഓരോ വോട്ടും ആരുടെ ചിഹ്നത്തില്‍ വീഴുമെന്ന് കൃത്യമായി പ്രവചിക്കുന്നവരെയും കടത്തിണ്ണകളില്‍ കാണാം. വാര്‍ഡിന്റെ വോട്ടര്‍പട്ടിക കാണാതെ പഠിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ട്. കവലകളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. വട്ടച്ചെലവിനായി നല്ലൊരു തുക ചെലവഴിച്ചുകഴിഞ്ഞു. രംഗം കൊഴുപ്പിച്ച് നിര്‍ത്തണമെങ്കില്‍ ഇനിയും അധികം ചെലവ് വരും.കവലകളില്‍ കളം പിടിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: