പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലും പരിസരപ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴ പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നു. മഴയെ തുടര്‍ന്ന് അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റ് പരിസരത്തുള്ള കടകളിലും തരകന് ഹൈസ്കൂളിലും മഴവെള്ളം നിറഞ്ഞു റെയില്‍വെ സ്റ്റേഷന് റോഡില്‍ വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്.
റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് വേണ്ടി അഴുക്ക് ചാലുകളെല്ലാം അടച്ചതാണ് അഴുക്ക് വെള്ളം കടകളിലേക്ക് കയറുവാനുണ്ടായ പ്രധാന കാരണം. മഴവെള്ളം റോഡില്‍ കൂടി നിറഞ്ഞ് കവിഞ്ഞ് ഒഴുകിയിട്ടും ഇതൊന്നും കണ്ടില്ലെന്ന മട്ടാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: