തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട്്് ശബ്ദ മലിനീകരണമുണ്ടാക്കുവിധം ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ കര്‍ശനനടപടിയെടുക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മൈക്ക് ഓപ്പറേറ്ററുടെ ലൈസന്‍സ് റദ്ദാക്കി ഉപകരണങ്ങള്‍ പിടിച്ചെടുക്കും. തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് രണ്ടുമണിക്കൂര്‍ മുമ്പ് മാത്രമേ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാവൂ. യോഗം കഴിഞ്ഞാലുടന്‍ ഓഫാക്കുകയും വേണം. ഉച്ചഭാഷിണികള്‍, മൈക്ക് സെറ്റ് തുടങ്ങിയ ഉപയോഗിക്കുമ്പോള്‍ വ്യവസായമേഖലയില്‍ 75നും 70നും ഇടയിലും, വാണിജ്യ മേഖലയില്‍ 55നും 45നും ഇടയിലും, ആശുപത്രി, വിദ്യാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിയ്ക്കുളളിലെ നിശബ്ദ മേഖലയില്‍ 50നും 40നും ഇടയിലും രാവിലെ ആറുമുതല്‍ രാത്രി 10 വരെ മാത്രമേ ഉച്ചഭാഷിണികള്‍/മൈക്രോഫോ/മറ്റ് വാദേ്യാപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാവൂ. ആശുപത്രികള്‍/വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ പരിധിക്കുളളിലെ നിശബ്ദ മേഖലയില്‍ സൗണ്ട് ആംപ്ലിഫയര്‍ ഉപയോഗിച്ച് 50 ഡെസിബെലിന് മുകളില്‍ ശബ്ദം പുറപ്പെടുവിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
പൊതു ജനങ്ങള്‍ക്ക് ശബ്ദ മലിനീകരണം സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് റൂമില്‍ അറിയിക്കാം. ജില്ലയില്‍ 2014 നവംബര്‍ മുതല്‍ ശബ്ദ മലിനീകരണ നിയന്ത്രണത്തിന് പൊതു മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: