ശ്രീകാര്യം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചത് ജീവനക്കാരെയും യാത്രക്കാരെയും പരിസരവാസികളെയും പരിഭ്രാന്തരാക്കി. കിഴക്കേക്കോട്ടയില്‍ നിന്നും കട്ടേലയിലേക്ക് പോകുകയായിരുന്ന വികാസ്ഭവന്‍ ഡിപ്പോയിലെ ബസ്സിന്റെ പിന്‍ഭാഗത്തെ ഇടതു സൈഡിലുള്ള ടയറാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ശ്രീകാര്യം അലത്തറ റോഡില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.
ടയര്‍ പൊട്ടിത്തെറിച്ചത് സ്ഫോടനമെന്ന് കരുതി ജീവനക്കാരും യാത്രക്കാരും ബസ്സില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന വൃദ്ധരായ നാലുപേര്‍ക്ക് ഇറങ്ങി ഓടാന്‍ കഴിയാത്തതിനാല്‍ അവര്‍ ബസ്സില്‍ ഇരുന്ന് നിലവിളിക്കുകയായിരുന്നു. ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്ന ബസ്സിന്റെ ഫുട്ബോര്‍ഡിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തിനു ശേഷം അകലെ മാറി നിന്ന ജീവനക്കാരും യാത്രക്കാരും പോലീസില്‍ വിവരം അറിയിക്കുവാന്‍ ഒരുങ്ങുമ്പോള്‍ അതുവഴി ബൈക്കിലെത്തിയ ഡ്രൈവറായ യാത്രക്കാരന്റെ പരിശോധനയില്‍ ബസ്സിന്റെ ടയര്‍ പഞ്ചറായതായി തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: