തിരുവനന്തപുരം: കേസന്വേഷണത്തിന്റെയും സമരമുഖങ്ങളുടെയും ക്രമസമാധാനപരിപാലനത്തിന്റെയും പതിവു പോലീസ് തിരക്കുകളില്‍ നിന്നു വിട്ടൊഴിഞ്ഞ് നന്മയുടേയും കാരുണ്യത്തിന്റേയും വഴിതെളിച്ച് ഒരുകൂട്ടം വനിതാപോലീസുകാര്‍ ഒത്തുചേര്‍ന്നു. തിരുവനന്തപുരം പോലീസ് ജില്ലയിലെ 2004 ബാച്ചിലെ നൂറോളം വനിതാ പോലീസുകാരാണ് 11-ാം സര്‍വ്വീസ് വാര്‍ഷികത്തോടനുബന്ധിച്ചുളള ഒത്തുചേരല്‍ മുറിഞ്ഞപാലം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ റിട്ടാര്ഡേഷനിലെ ബുദ്ധിമാന്ദ്യമുളള കുട്ടികളോടൊപ്പം ചെലവഴിച്ചത്.
2004 ല്‍ പോലീസിലെത്തിയതുമുതല് എല്ലാവര്‍ഷവും ഈ ബാച്ചിലെ വനിതകള്‍ ഒത്തുചേരുന്നുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്കും വിനോദപരിപാടികള്ക്കുമപ്പുറം കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒത്തുചേരലാകണം ഇത്തവണയെന്ന് അവര്‍ തീരുമാനിച്ചു. ഇങ്ങനെയാണ് ഫാദര്‍ ഫെലിക്സിന്റെ മുന്‍കൈയില്‍ ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികള്‍ക്കായി നടത്തുന്ന കേന്ദ്രത്തില്‍ ഇത്തവണ ഒത്തുകൂടാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കിയും അവരോടൊപ്പം വിനോദങ്ങളില്‍ പങ്കുചേര്‍ന്നും ഐപിഎസ് ഓഫീസര്‍ അജീതാബീഗവും ഒത്തുചേരലില്‍ പങ്കാളിയായി. കഴിഞ്ഞ വര്‍ഷം വരെ വിനോദയാത്രകളും മറ്റുമായിരുന്നു വാര്‍ഷിക വേളയില്‍ നടത്തിയിരുന്നത്. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: