കണ്ണൂര്‍: പുല്ലൂപ്പിയിലെ ബിജെപി പ്രവര്ത്തകന് കല്ലേന്‍ അജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ ആവശ്യപ്രകാരം ആഭ്യന്തര വകുപ്പ് തന്നെ പ്രതികളായ കോണ്‍ഗ്രസ് കിമിനലുകളെ സംരക്ഷിക്കുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സിന്റെ ഒരു ബ്ലോക്ക് പ്രസിഡണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികളില്‍ നാലുപേര്‍ക്ക് മുഴപ്പിലങ്ങാട് ബീച്ചിനടുത്ത് ഒളിവില്‍ കഴിയാന്‍ അവസരം ഒരുക്കിയത് ഡിസിസിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് പ്രാദേശിക ഘടകമാണ്. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ പുല്ലൂപ്പിയിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് ക്രിമിനലുകള്‍ നടത്തുന്ന മയക്കുമരുന്ന് വില്പന അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.കുമാരന്, ജില്ലാ സെക്രട്ടറി കെ.രതീഷ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: