കണ്ണൂര്‍: ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ഉളിക്കലില്‍ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 37 അംഗന്‍വാടികളെ പ്രതിനിധീകരിച്ച് 68 അമ്മമാര്‍ വിവിധ തരം പോഷകാഹാരങ്ങളുമായി എത്തി. ഐസിഡിഎസ് പ്രൊജക്ട് ഓഫീസര്‍ വിജയ കുമാരി ഉദ്ഘാടനം ചെയ്തു. ചക്കക്കുരു ഉപയോഗിച്ചുള്ള ലഡു മുതല്‍ ചേനപ്പായസം വരെ പരിപാടിയില്‍ അണിനിരിന്നു. കുട്ടികളുടെ ആരോഗ്യം പരിപോഷിപ്പിക്കുന്നതിന് പരസ്യങ്ങളുടെ പിന്നാലെ പോവുന്നതിനു പകരം നമ്മുടെ നാട്ടില്‍ തന്നെ ലഭ്യമായ വിഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ കമലാക്ഷി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജയരാജ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ജിജിമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: