ബിജെപിയുടെ സജീവ സാന്നിധ്യം ത്രികോണ മത്സരത്തിനാണ് കളമൊരുക്കിയിരിക്കുന്നത്
തൊടുപുഴ : മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പുറപ്പുഴ പഞ്ചായത്തില്‍ ബിജെപിയുടെ സാന്നിധ്യം ത്രികോണ മത്സരത്തിന് കളമൊരുക്കിയിരിക്കുകയാണ്. പുറപ്പുഴ പഞ്ചായത്തില്‍ വിജയിച്ച് നിര്‍ണ്ണായക ശക്തിയായി മാറുവാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയില്‍ തന്നെയാണ് പഞ്ചായത്തിലെ ബിജെപി നേതൃത്വം. പതിമൂന്ന് വാര്‍ഡുകളില്‍ പത്ത് വാര്‍ഡുകളിലും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പത്തു സ്ഥാനാര്‍ത്ഥികളില്‍ അഞ്ച് പേര് താമര ചിഹ്നത്തിലും മറ്റ് അഞ്ചു പേര് സ്വതന്ത്ര ചിഹ്നമായ കുട അടയാളത്തിലുമാണ് മത്സരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ ശ്രീജിത്ത് ഭാസ്കരന്, രണ്ടാം വാര്‍ഡില്‍ ആനന്ദവല്ലി രാജന്, നാലാം വാര്‍ഡില്‍ ഷെര്മ്മിന് ഷാജി, അഞ്ചാം വാര്‍ഡില്‍ സന്തോഷ് പി.കെ , ആറാം വാര്‍ഡില്‍ സഹജന് കെ. എം, ഏഴാം വാര്‍ഡില്‍ രമണന് നായര്‍, എട്ടാം വാര്‍ഡില്‍ രതി സുനില്‍, ഒന്‍പതാം വാര്‍ഡില്‍ സുജ ചന്ദ്രന്, പന്ത്രണ്ടാം വാര്‍ഡില്‍ രമ്യ മനീഷ്, പതിമൂന്നാം വാര്‍ഡില്‍ ഷിബു ജോസഫ് എന്നിവര്‍ ഗ്രാമ പഞ്ചായത്തിലേക്കും, പുറപ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനിലേക്ക് ശിവന് പിള്ളയും, ബ്ലോക്ക് പഞ്ചായത്തിന്റെ പത്താം വാര്‍ഡില്‍ നിന്നും സന്ധ്യ സന്തോഷും, പതിനൊന്നാം വാര്‍ഡില്‍ നിന്നും വിനീത ചന്ദ്രബോസും മത്സരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മൂന്നു പേരും താമര അടയാളത്തിലാണ് മത്സരിക്കുന്നത്. എസ്എന്‍ഡിപി നേതൃത്വത്തിന്റെ ബിജെപി അനുകൂല നിലപാടും ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. നഗരസഭ ഉള്‍പ്പെടെ മിക്ക ഇടങ്ങളിലും ബിജെപി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. എല്ലായിടങ്ങളിലും ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: