ചെറുതോണി: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ ചെറുതോണിക്ക് സമീപം വാട്ടര്‍ അതോറിറ്റി എടുത്ത കുഴി അപകടഭീഷണി ഉയര്‍ത്തുന്നു. ചെറുതോണി തീയേറ്റര്‍ ജംഗ്ഷന് സമീപം കുത്തിറക്കത്തില്‍ കൊടുംവളവിലാണ് വാട്ടര്‍ അതോറിറ്റി റോഡ് വെട്ടി പൊളിച്ചത്. ഒരാഴ്ച മുമ്പാണ് പുതുതായി നിര്‍മ്മിച്ച ഡ്രൈനേജും, റോഡും പൈപ്പ് ലൈന്‍ നന്നാക്കുന്നതിന്റെ ഭാഗമായി കരാറുകാരന് വെട്ടി പൊളിച്ചത്. ഇതിന് ശേഷം റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് ശ്രമിക്കാതെ ചുവന്ന കൊടി നാട്ടി ഇയാള്‍ തടിതപ്പുകയായിരുന്നു. പാറേമാവ് സ്വദേശിയായ ഇയാള്‍ നേരത്തെ നടത്തിയ പല നിര്‍മ്മാണങ്ങളും വലിയ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇപ്പോഴും ഇയാള്‍ കരാറുകള്‍ ഏറ്റെടുക്കുന്നത്. ഇതിനോടകം മൂന്നോളം വാഹനങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇവിടെ അപകടത്തില്‍പെട്ടു. ചെറുതോണി സ്വദേശിയായ യുവാവിന്റെ ബൈക്കും ഇവിടെ അപകടത്തില്‍പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് ഇടപെടല്‍ നടത്തുന്നില്ല എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: