പാലക്കാട്: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുകയുടെ വിവരങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയമിച്ചു. തൃത്താല, പട്ടാമ്പി ബ്ലോക്ക് പരിധിയിലും മുനിസിപ്പാലിറ്റികളായ പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലും ഫിനാന്‍സ് ഡെപ്യൂട്ടി സെക്രട്ടറി വി. സുശീല്‍കുമാറിനെയും ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പരിധിയിലും മുനിസിപ്പാലിറ്റികളായ ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലേക്ക് ജില്ലാ ഓഡിറ്റ് ഓഫീസ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ. സോഫിയെയും നിയമിച്ചു.
്പാലക്കാട് മുനിസിപ്പാലിറ്റി, കുഴല്‍മന്ദം, പാലക്കാട് ബ്ലോക്ക് പരിധിയില്‍ ജില്ലാ ഓഡിറ്റ് ഓഫീസ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഡി. വര്‍ഗ്ഗീസിനെയും ചിറ്റൂര്‍-തത്തമംഗലം, മുനിസിപ്പാലിറ്റിയിലും ചിറ്റൂര്‍, കൊല്ലംങ്കോട് ബ്ലോക്ക് പരിധിയിലും കണ്ണൂര്‍ ജില്ലാ ഓഡിറ്റ് ഓഫീസ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി. സത്യനെയും നെന്മാറ, മലമ്പുഴ, ആലത്തൂര്‍ ബ്ലോക്ക് പരിധിയിലേക്ക് കൊച്ചി കോര്പ്പറേഷന് ഓഡിറ്റ് ഓഫീസ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍പി. എ രഘുനാഥനെയും നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: