പാലക്കാട്: മുമ്പെങ്ങുമില്ലാത്തവിധം വിമതര്‍ക്ക് വഴങ്ങി സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന ഗതികേടിലേക്ക് സപിഎം. ജില്ലയിലെ മിക്കയിടത്തും വിമതശല്യം കൊണ്ട് പാര്‍ട്ടി തോല്‍വിയുടെ ഭീഷണിയിലാണ്. ചിലയിടങ്ങളില്‍ സിപിഐ-സിപിഎം മത്സരവും ഇടതിനെ കുഴക്കുന്നുണ്ട്.
പല്ലശ്ശന പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ നീക്കങ്ങള്‍ക്ക് വഴങ്ങിയ നേതൃത്വം ഔദ്യോഗിക സ്ഥാനാര്‍ഥികളെ പിന്‍വലിച്ചു ഡമ്മികള്‍ സ്ഥാനാര്‍ഥികളായി.
നെന്മാറ ബ്ലോക്ക് പ!ഞ്ചായത്തിലെ പല്ലാവൂര്‍ ഡിവിഷനില്‍ പാര്‍ട്ടി നിശ്ചയിച്ച പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റും ഒറ്റപ്പാലം മുന്‍ എംപി കുഞ്ഞന്റെ മകളുമായ കെ. ശാന്തകുമാരിയെയും മൂന്നാം വാര്‍ഡില്‍ ലോക്കല്‍ കമ്മിറ്റി നിശ്ചയിച്ച ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ പി.എസ്. പ്രമീളയെയും പിന്‍വലിച്ചാണ് ഡമ്മി സ്ഥാനാര്‍ഥികളായ ലീലാമണിയെ പല്ലാവൂര്‍ ബ്ലോക്ക് ഡിവിഷനിലേക്കും മല്ലികയെ പല്ലശ്ശന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലേയും മാറ്റിയത്.
ഔദ്യോഗികപക്ഷത്തുള്ള കൊല്ലങ്കോട് ഏരിയാ കമ്മിറ്റി പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ള പല്ലാവൂര്‍ ഡിവിഷനിലേക്ക് പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റായ കെ.ശാന്തകുമാരിയെയാണ് നിശ്ചയിച്ചത്. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വലിയൊരു വിഭാഗം അണികള്‍ ഇവരുടെ സ്ഥാനാര്‍ഥിത്വം ചോദ്യം ചെയ്ത് ലീലാമണിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നം സങ്കീര്‍ണമായതോടെ നേതൃത്വം ഒത്തു തീര്‍പ്പിന്റെ മാര്‍ഗം സ്വീകരിക്കുകയായിരുന്നു.
അലനല്ലൂര്‍ പഞ്ചായത്തിലെ പെരിമ്പടാരി വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് സിപിഎം വിമതസ്ഥാനാര്#്ഥി മത്സരിക്കുന്നത്. മുന്നണി ധാരണ പ്രകാരം സ്ഥാനാര്‍ഥിയായി നിശ്ചയിച്ച സതീദേവിക്കു ഡമ്മിയായി നാമനിര്‍ദേശ പത്രിക നല്കിയ സുജാത പത്രിക പിന്‍വലിക്കാതെ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുകയായിരുന്നു. പൊതു സ്ഥാനാര്‍ഥി എന്ന നിലയില്‍ സതീദേവി സ്വതന്ത്രചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. പാരയായ ഡമ്മിയും സ്വതന്ത്ര ചിഹ്നത്തിലാണ് മല്‍സര രംഗത്ത്.
അതിനിടെ നല്ലേപ്പിള്ളി പഞ്ചായത്തിലെ മാഞ്ചിറയില്‍ സിപിഎം–സിപിഐ സ്ഥാനാര്‍ഥികള്‍ നേരിട്ട് മത്സരിക്കുന്നു. പഞ്ചായത്തില്‍ 19 വാര്‍ഡുകളില്‍ സിപിഎം–11, ജനതാദള്‍(എസ്)–ഏഴ്, സിപിഐ–ഒന്ന് എന്നതായിരുന്നു എല്‍ഡിഎഫ് ധാരണ. ഇതു പ്രകാരം സിറ്റിങ് വാര്‍ഡായ 12–ാം വാര്‍ഡ് മാഞ്ചിറയില്‍ സിപിഐ മത്രിക്കാന് തീരുമാനമായി. സിപിഐ സ്ഥാനാര്‍ഥി ആര്. ഷൈലജ പത്രിക സമര്‍പ്പിച്ചു. എന്നാല്‍ സിപിഎം സ്ഥാനാര്‍ഥി വിജയലതയും മാഞ്ചിറയില്‍ മല്‍സരിക്കുന്നതായി അറിയിക്കുകയായിരുന്നു. കഴിഞ്ഞ തവണയും സിപിഎം–സിപിഐ മല്‍സരമാണ് നടന്നത്. സിപിഐയുടെ മുത്തു 23 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിക്കുകയും് എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: