പാലക്കാട്: സ്വകാര്യകമ്പനികള്‍ക്ക് നെല്ലുസംഭരണ കൈകാര്യചെലവ് ഭീമമായി വര്‍ധിപ്പിച്ച നല്കിയ സര്‍ക്കാര്‍ ചൂമട്ടുകൂലിയിനത്തില് യാതൊരു വര്‍ധനയും നല്‍കാതെ നെല്‍കര്‍ഷകരെ വഞ്ചിക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകമുന്നേറ്റം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പാലക്കാട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ സിവില്‍ സ്റ്റേഷനുകള്‍ക്കുമുന്നില്‍ കര്‍ഷകര്‍ സമരം നടത്തുമെന്ന് സംസ്ഥാന സമിതി അറിയിച്ചു. കര്‍ഷകമുന്നേറ്റം ചെയര്മാന് കെ.എ.കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍, സംസ്ഥാന സെക്രട്ടറിമാരായ പി.സി.ആന്റണി, ചാക്കോ വയനാട്, കെ.കൃഷ്ണദാസ്, ബിജേഷ് കൂടംതൊടി, ശശികുമാര്‍ കളപ്പക്കാട്, ആര്.രാമചന്ദ്രന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: