ശ്രീകൃഷ്ണപുരം: വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട മുദ്രപത്രത്തിന്റെ ക്ഷാമം ജനങ്ങളെ വലയ്ക്കുന്നു. അമ്പത് , ഇരുപത്, ഇരുന്നൂറ് എന്നീ മുദ്രപത്രങ്ങളുടെ കടുത്ത ക്ഷാമമാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത.് വസ്തു രജിസ്ട്രേഷന്, ജനന- മരണ സര്‍ട്ടിഫിക്കറ്റ് , കരാര്‍ പണി തുടങ്ങി വിവിധആവശ്യങ്ങള്ക്കായുള്ള മുദ്രപത്രങ്ങള്‍ ആവശ്യത്തിന് ലഭിക്കാത്തതാണ് ക്ഷാമത്തിന് കാരണം.
വിവിധ ആവശ്യങ്ങള്‍ നേടാന്‍ എവിടെ ലഭിക്കും എന്നറിയാതെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് യാത്രചെയ്ത് വിവിധ രജിസ്റ്റാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് നിത്യവും. ജില്ലയില്‍ തന്നെ 45 ഓളം പേരാണ് മുദ്രപത്രം വില്‍പ്പന നടത്തി ഉപജീവനം നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ കടുത്ത ക്ഷാമം നേരിട്ടതോടെ വരുമാനത്തേയും ബാധിച്ചിരിക്കുകയാണ്. നിതേ്യന നിരവധി ആവശ്യങ്ങള്‍ക്ക് തങ്ങളുടെ മുന്നിലെത്തുമ്പോള്‍ നിസ്സഹായരായി കൈമലര്‍ത്താനേ ആകുന്നുള്ളു. ആവശ്യത്തിന് മുദ്രപത്രം ലഭ്യമാക്കി ഈ രംഗത്തെ ക്ഷാമം പരിഹരിക്കാന്‍ വകുപ്പ് അധികൃതര്‍ മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് നിവേദനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: