പാലക്കാട്: ക്യാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും, ശമ്പളവര്‍ദ്ധനവിന്റെ കുടിശ്ശിക നല്‍കണമെന്നും ഉടന്‍ തൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ബാലചന്ദ്രന് പറഞ്ഞു. ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘ് ആന്റ് സാറ്റ്ലൈറ്റ് കേബിള്‍ ടിവി സംഘത്തിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാറ്റ്ലൈറ്റ് ആന്റ് കേബിള്‍ ടിവി എംപ്ലോയിസ് സംഘ് പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാജോയിന്റ് സെക്രട്ടറിമാരായ കെ.സുധാകരന്, ശിവദാസ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: പി.വി. മുരളീധരന് (പ്രസി), ഉദയകുമാര്‍ (പ്രസി), ശിവദാസ് (സെക്ര).
പ്രതികരിക്കാൻ ഇവിടെ എഴുതുക: