പാലക്കാട്: അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണം തദ്ദേശഭരണകൂടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സംശയം. സാഹചര്യത്തെളിവുകള്‍ ഇതിലേക്കാണു വിരല്‍ചൂണ്ടുന്നതെന്ന് പോലീസ് സംശയിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കേ നടന്ന ആക്രമണം ആഭ്യന്തര വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. അനേ്വഷണം എല്ലാ രിതിയിലും നത്തുമെന്നാണ് പോലിസിന്റെ ഭാഷ്യം.
അട്ടപ്പാടി വനമേഖലയില്‍നിന്നു തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കും മറ്റ് ജില്ലകളിലെ ഉള്‍വനങ്ങളിലേക്കും രക്ഷപ്പെടാന്‍ എളുപ്പമായതാതാകാം അട്ടപ്പാടിയെ മാവോയിസ്റ്റുകള്‍ താവളമാക്കി മാറ്റാന്‍ കാരണമെന്നു പൊലീസ് കരുതുന്നു.
തമിഴ്നാട്, കര്‍ണാടക പൊലീസുകാര്‍ കടുത്ത നടപടിയിലേക്കു തിരിയുകയും നേതാക്കളില്‍ പ്രമുഖര്‍ അറസ്റ്റിലാകുകയും ചെയ്തതോടെയാണ് മാവോയിസ്റ്റുകള്‍ അട്ടപ്പാടി വനമേഖല മുഖ്യതാവളമാക്കിയതെന്നാണ് സൂചന.
നീലഗിരി നിരകളുടെ നിഗൂഢതയിലാണ് ആനവായ് വനമേഖല.
മുക്കാലിയില്‍ നിന്നു യാത്രായോഗ്യമല്ലാത്ത കാട്ടുപാതയിലൂടെ 12 കിലോമീറ്റര്‍ പിന്നിട്ടുവേണം സൈലന്റ്വാലി കരുതല്‍മേഖലയിലെ ആനവായ് ഊരിലെത്താന്‍. തുടര്‍ന്നു അഞ്ചു കിലോമീറ്റര്‍ മലകയറിയാല്‍ ഭവാനിപ്പുഴക്കരയില് കടുകുമണ്ണഊര്. പിന്നെയും ഉണ്ട് വികസനം എത്താത്ത ഊരുകള്‍. മേലേതുടുക്കി, താഴേ തുടുക്കി, ഗലസി മലയുടെ മറുഭാഗത്ത് ഇടവാണി, താഴെ ഭൂതയാര്‍, മേലെ ഭൂതയാര്‍, അരളിക്കോണം, ഗൊട്ടിയാര്‍കണ്ടി, ദൊഡ്ഗട്ടി, വല്ലവട്ടി, കിണറ്റുക്കര, തടിക്കുണ്ട്, പാലപ്പട. പ്രാക്തന ഗോത്രവര്‍ഗക്കാരായ കുറുംബരാണ് ഈ ഊരുകളില്‍ കഴിയുന്നത്. റോഡും വൈദ്യുതിയും ഉള്‍പ്പെടെ വികസനത്തിന്റെ നാഗരിക വിശേഷങ്ങളെല്ലാം ഇവര്‍ക്കന്യം. കുറുംബര്ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 12 കോടി രൂപയുടെ പ്രത്യേക പദ്ധതിയും പഴയവഴിയില്‍ തന്നെ. പദ്ധതിയിലെ 11 കോടി ചെലവഴിച്ചു നിര്‍മിക്കുന്ന റോഡും പാതിയിലാണ്.
ഇതെല്ലാം മാവോയിസ്റ്റുകള്‍ക്ക് താവളമാക്കാന്‍ സഹായകമായി. ഭരണകൂടത്തിനെതിരെ പോരാടാനും മാവോയിസ്റ്റുകളാകാനും തങ്ങളെ പ്രേരിപ്പിച്ചിരുന്നു എന്ന ആദിവാസികളുടെ മൊഴി തെരഞ്ഞെടുപ്പിനിടെ അക്രമമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: