തിരുവനന്തപുരം: പൂന്തുറ ശ്രീ ശാസ്താ ക്ഷേത്രം ധീവരസഭ കരയോഗത്തിന്റെയും അമൃതാനന്ദമയി മഠം വള്ളിക്കാവ് അമൃത ആയുര്‍വേദ റിസര്‍ച്ച് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച പൂന്തുറ സ്വാമി സ്മാരക മന്ദിരത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.
വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയവ പരിശോധിച്ച് മരുന്നു നല്കി. പൂന്തുറ ശാസ്താക്ഷേത്ര സമിതി പ്രസിഡന്റ് പൂന്തുറ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍കൂടിയ യോഗം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് നായര്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദം ശാസ്ത്രമാണ്. ശാസ്ത്രത്തിലൂന്നി പൂര്വികന്മാര് ശസ്ത്രക്രിയകള്‍പോലും നടത്തിയിട്ടുണ്ട്. ആയുര്‍വേദം ഭാരതത്തിന്റെ മാത്രം വരദാനമാണെന്നും മാധവന്‍നായര്‍ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി പി. സുനില്‍കുമാര്‍, ക്ഷേത്ര പ്രധാന കാര്യസ്ഥന് കെ. സതീശന്, എസ്. സുരേന്ദ്രനാഥ്, സത്യശീലന്, ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍ ആര്. സുരേഷ്കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: