ബത്തേരി : വര്‍ഷങ്ങളായി വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതി നടപ്പാക്കാതെ പറ്റിക്കുന്ന ഇടത്-വലത് മുന്നണികളെ തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എതിര്‍ക്കുമെന്ന് കൊമ്മഞ്ചേരി കോളനി നിവാസികള്‍.
ആധുനിക സിവില്‍ സമൂഹത്തിന് ലഭ്യമായ പൗരാവാകാശവും ഗവണ് മെന്റ് ക്ഷേമപദ്ധതികളുമെല്ലാം വനവാസികളെ സംബന്ധിച്ച് ജലരേഖയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വനവാസിഗ്രാമമാണ് കുറിച്ച്യാട് വന്യജീവി സങ്കേതത്തിലെ കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനി.
കൊടുംവനത്തിനുളളിലെ ഈ താമസകേന്ദ്രത്തില്നിന്നും ഇവരെ അടിയന്തിരമായി മാറ്റി താമസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഗവണ്മെന്റിന് നിര് ദ്ദേശം നല്‍കിയിട്ട് രണ്ട്വര്ഷത്തിലേറെയായി. ഇതൊന്നും പരിഗണിക്കാന്‍ സമയമില്ലാത്ത ഭരണ-പ്രതിപക്ഷ മുന്നണിക്കാരും കോളനിയിലെ വോട്ടര്‍മാരെ തേടി ഇവിടെ എത്തുന്നുണ്ട്. നാലു സ്ത്രീകളടക്കം ഒമ്പത് വോട്ടര്‍മാരാണ് ഇവിടെയുളളത്. അധികാരത്തിലെത്തിയാല്‍ ഇവരെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുമെന്ന ഉറപ്പുനല്‍കി പോയവരെആരേയും പിന്നീട് കാണാന്‍ പോലും കിട്ടാറില്ലെന്ന് വനമുത്തശ്ശി കരിമ്പി ആവലാതിപ്പെടുന്നു.
പ്രദേശത്തെ ചില മനുഷ്യസ്നേഹികളുടെ ഇടപെടലിനെ തുടര്‍ന്ന് 2012 ല്‍ ആണ് സംസ്ഥാന മനുഷ്യാവകാശകമ്മീഷനംഗം ഗംഗാധരന് കൊമ്മഞ്ചേരിയിലെത്തിയത്. ബത്തേരി നഗരസഭയിലെ ഒന്നാം ഡിവിഷന് ചെതലയത്ത് തെരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോള്‍ പലചേകവന്മാരും ഈ വനവാസികളുടെ പൗരാവകശത്തിനായി ഇനിയുമെത്തുമെന്നും എന്നാലിക്കുറി മുന്നണികളെ ഒഴിവാക്കി ഭാരതീയ ജനതാര്ട്ടി സ്ഥാനാര്‍ത്ഥി പടിപ്പുര നാരായണന്റെ വിജയത്തിനായി സഹകരിക്കുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: