വെഞ്ഞാറമൂട്: സമ്മതിദായകര്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡുകള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ കൈവശം നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മാണിക്കല്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. 350 ല്‍ പരം തിരിച്ചറിയര്‍ കാര്‍ഡുകളാണ് രജിസ്റ്ററില്‍ പേരുപോലുമെഴുതി ഒപ്പിടാതെ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നേതാക്കളുടെ കൈവശം കൊടുത്തുവിട്ടത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനായി എത്തിയവരോട് സിപിഎമ്മിന്റെ ലോക്കല്‍കമ്മറ്റി ഓഫീസിലെത്തി വാങ്ങുവാന്‍ സെക്രട്ടറി പറഞ്ഞു. ഇതോടെ നാട്ടുകാര്‍ സംഘടിച്ചു. ഇതറിഞ്ഞെത്തിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ സംഭവം ഏറ്റെടുത്ത് ഉപരോധം ആരംഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാക്കളും തിരിച്ചറിയല്‍കാര്‍ഡ് കൊണ്ടുപോയിട്ടുണ്ടെന്ന് സെക്രട്ടറി വെളിപ്പെടുത്തിയതോടെ നേതാക്കളടക്കമുള്ളവര്‍ സംഭവത്തില്‍ നിന്ന തലയൂരി. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസ് പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം രജിസ്റ്റര്‍ പരിശോധിച്ചതോടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയത് രേഖകളില്ലാതെയെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ടറെയും റിട്ടേണിംഗ് ഓഫീസറെയും വിവരം ധരിപ്പിച്ചു. നാളെ രാവിലെ 11 ന് മുമ്പ് തരിച്ചറിയല്രേഖകള് പഞ്ചായത്തിലെത്തിക്കുമെന്നും സെക്രട്ടറിക്കെതിരെ നടപടിസ്വീകരിക്കുമെന്ന ഉറപ്പിന്മേലും ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: