എസ്.അഭിജിത്ത്
പത്തനംതിട്ട: ചരിത്രവും സംസ്കാരവും ഇഴചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് നിരിണം. അതിപുരാതനമായ തൃക്കപാലേശ്വര ശിവക്ഷേത്രവും നിരണം പള്ളിയും പഞ്ചായത്തിന്റെ യശസ് വാനോളം ഉയര്‍ത്തുന്നു. മലയാള ഭാഷക്ക് അമൂല്യമായ സംഭാവനകള്‍ നല്കിയ നിരണത്ത് കവികളുടെ കര്‍മ്മഭൂമിയും നിരണം തന്നെ. അന്തസും ആഭിജാത്യവും അനവധി ഉണ്ടെങ്കിലും കാലത്തിനൊത്ത വികസനങ്ങളൊന്നും പഞ്ചായത്തില്‍ ഇതുവരെ എത്തിയിട്ടില്ല.
തിരഞ്ഞെടുപ്പ ചൂടിലേക്ക് നിരണം കടക്കുമ്പോള്‍ ഇതുതന്നെയാണ് പ്രധാന ചര്‍ച്ച വിഷയം. പതിമൂന്ന് വാര്‍ഡുകളില്‍ 9 വാര്‍ഡുകളില്‍ വിജയിച്ചാണ് കോണ്‍്ഗ്രസ് കഴിഞ്ഞ തവണ അധികാരത്തില്‍ എത്തിയത്.നാലിടത്ത് ഇടത് പക്ഷവും ജയിച്ചു.വിജയിക്കാനായില്ലങ്കിലും നിര്‍ണായക സാന്നിധ്യമാകാന്‍ കഴിഞ്ഞ തവണ ബിജെപിക്കും സാധിച്ചു. അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ നിരത്തിയാകും കോണ്‍ഗ്രസ് ഇക്കുറി കളത്തിലിറങ്ങുക.എന്നാല്‍ വ്യാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പ്രസിഡന്റ് കെപി പൊന്നുസ് നടത്തിയ ഫണ്ട് പിരിവും, വിദേശകറന്സിയെചൊല്ലിയുണ്ടായ അറസ്റ്റും പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും,ഗ്രൂപ്പ് വഴക്കും ഇപ്പോള്‍ തന്നെ തലവേദനയായിട്ടുണ്ട്.അതിജീവനത്തിനിടയിലും പലവാര്‍ഡുകളിലും അട്ടിമറി പ്രതീക്ഷിച്ചാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പ്ിനെ നേരിടുക.വിഭാഗീയതയും ,പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്കും ഇടതിനും വെല്ലുവിളിയാകും.ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയ മനസിലാക്കിയ നിരണം ജനത് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.ന്യൂന പക്ഷമേഖലകളില് അടക്കമുണ്ടായ സ്വീകാര്യതയും പാര്‍ട്ടിക്ക് പ്രതീക്ഷ നല്കുന്നു…
അഴിമതിയുടെയും വികസനമുരടിപ്പിന്റെയും കാലഘട്ടമായിരുന്നും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍.ഒരു മേഖലയിലും പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാന്‍ ഭരണ സമിതിക്കായില്ല. . പഞ്ചായത്തിലൂടെ കടന്ന് പോകുന്ന നിരണം–വീയപുരം ലിങ്ക് ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് നേട്ടമായി പറയുന്നുവെങ്കിലും ഇതിന് പിന്നില്‍ നടന്ന അഴിമതി ആരോപണങ്ങള്‍ ഏറെ ചര്‍ച്ചവിഷയമായി. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ 6.78 കോടി രൂപ ചെലവഴിച്ച് മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ റോഡ് നിര്‍മാണവും വിവാദമായി. അടിസ്ഥാന സൗകര്യമേഖലയില്‍ കാര്യമായ വികസനവും കൊണ്ട് വരാന്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിക്ക് സാധിച്ചില്ല.
അഞ്ച് വര്‍ഷം മുന്‍പ് ഉറപ്പ് നല്കിയ പെ!ാതു ശ്മശാനവും അറവുശാലയും ഇന്നും പേപ്പര്‍ പദ്ധതിമാത്രമായി ബാക്കിനില്ക്കുന്നു.നിരവധി കൈയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തില്‍ ഭൂമികള്‍ തിരിച്ചുപിടിക്കാനൊ സീറോലാന്്റ് പദ്ധതിപ്രകാരം ഭവന രഹിതര്‍ക്ക് വിതരണം ചെയ്യാനൊ സാധിച്ചില്ല.അപ്പര്‍കുട്ടനാട്ടിലെ പ്രധാന കാര്‍ഷിക ഗ്രാമമായ നിരണത്ത് അനുവദിച്ച കാര്‍ഷിക പദ്ധതികളൊന്നും തന്നെ നടപ്പാക്കാന്‍ ഭരണ സമിതിക്കായില്ല.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാര്‍ഷിക മേഖലയിലെ വളര്‍ച്ച വളരെ താഴേക്കാണ് പോയത്. പ്രദേശത്തെ കാര്‍ഷിക,പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഏറെ പരിഹാരമാകുമായിരുന്ന കോലറയാര്‍ നവീകരണ പദ്ധതി സ്വകാര്യ വ്യക്തികളുടെ താല്പര്യത്തിനായി അട്ടിമറിച്ചു. ഒരു നെല്ലും മീനും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലാശയങ്ങളില്‍ നടത്തിയ മത്സ്യ കൃഷി കര്‍ഷകര്‍ക്ക് വേണ്ടത്ര ഗുണപ്രദമായില്ല.. ലോക ബാങ്ക് വിഹിതമായി കിട്ടേണ്ട 25 ലക്ഷം രൂപയും നഷ്ടപ്പെടുത്തി
കുടിവെള്ള പ്രശ്നമാണ ്പഞ്ചായത്ത് നേരിടുന്ന മറ്റൊരു പ്രധാന വിഷയം. പട്ടികജാതി കുടുംബങ്ങള്‍ക്ക് ജലവിതരണത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി അംഗീകരിച്ച 7.5 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയില്ല.4.65 ലക്ഷം രൂപ ചെലവഴിച്ച് ഇരതോട് ജലവിതരണ ടാങ്ക് നിര്‍മാണം നടപ്പാക്കിയെങ്കിലും പഞ്ചായത്തിന്റെ പലഭാഗത്തും ശുദ്ധജലം പൂര്‍ണമായി ലഭ്യമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേക്കുള്ള തിരഞ്ഞ് നോട്ടംതന്നയാകും പ്രധാന ചര്‍ച്ചാവിഷയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: