പത്തനംതിട്ട: തെരഞ്ഞെടുപ്പിന്റെ മറവില്‍ അനധികൃത നിലംനികത്തലുകള്‍ വ്യാപകമാകുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിലേക്ക് റവന്യൂ ജീവനക്കാര്‍ മാറിയതോടെയാണ് പലയിടത്തും നിലംനികത്തല്‍ വ്യാപകമായത്. അടൂര്‍ എം.സി.റോഡരുകില്‍ പെരിങ്ങനാട് വില്ലേജില്‍ മിത്രപുരത്ത് കഴിഞ്ഞദിവസം ആര്‍ഡിഒയുടെ നിരോധന ഉത്തരവ് മറികടന്ന് നിലംനികത്തി. കഴിഞ്ഞ ശനിയാഴ്ച ആര്‍ഡിഒയും ഡെപ്യൂട്ടി തഹസീല്ദാറുമടക്കമുള്ള ഉദ്യോഗസ്ഥരെത്തി പണികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെയും നിലംനികത്തല്‍ നിര്‍ബാധം നടക്കുകയാണിവിടെ.നിലംനികത്തലിന് സിപിഎമ്മിലെ നേതാക്കന്മാര് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഒരേക്കറോളം സ്ഥലത്തിന്റെ പകുതിയോളം മണ്ണിട്ട് നികത്തിക്കഴിഞ്ഞു. നികത്തിയ സ്ഥലത്ത് അഞ്ചും ആറും വര്‍ഷം പഴക്കമുള്ള തെങ്ങുകള്‍ കൊണ്ടുവന്ന് നട്ട് കൃഷിഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടക്കുകയാണ്. ഇതിന് പുറമേ വാഴകളും ഇവിടെ നട്ടിട്ടുണ്ട്.
എം.സി റോഡരുകില്‍ ഒരു സെന്റിന് ഒരുലക്ഷം രൂപാവീതം നല്കിയാല് ദിവസങ്ങള്‍ക്കുള്ളില്‍ നിലംനികത്തിക്കൊടുക്കുന്ന മാഫിയകളും ഉണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: