വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് സമ്പന്നമായിക്കൊണ്ടിരിക്കുകയാണ് നടി ലെനയുടെ കരിയര്‍. എന്ന് നിന്റെ മൊയ്തീനിലെ ശക്തമായ കഥാപാത്രത്തിന് ശേഷം ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് സജിന്‍ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന താങ്ക് യു വെരി മച്ച്.
പുതുമുഖങ്ങളായിരിക്കും നായികയും നായകനും. ആര്. അജിത്താണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സാമൂഹ്യ പ്രശ്നങ്ങളാണ് ഈ ചിത്രം ഉയര്‍ത്തിക്കാട്ടുന്നത്. കലാശാല ബാബു, ദിനേശ് പണിക്കര്‍, ബാബു നമ്പൂതിരി, ഇന്ദ്രന്‍സ്, മുകുന്ദന്, ടോണി, മാസ്റ്റര്‍ ശബരി കൃഷ്ണ തുടങ്ങിയര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: