ഊര്‍ങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലും ശക്തമായ സാന്നിധ്യമായി മാറുകയാണ് ബിജെപി. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചരണരംഗത്ത് സജീവമായി രംഗത്തുണ്ട്. ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. ബിജെപിയുടെ 21 സ്ഥാനാര്‍ത്ഥികളുടെയും പത്രിക അംഗീകരിച്ചതോടെ രംഗം കൂടുതല്‍ ചൂട് പിടിച്ചുകഴിഞ്ഞു. നാല് വാര്‍ഡുകളില്‍ ബിജെപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. മറ്റ് വാര്‍ഡുകളിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതും ബിജെപിയാണ്. അതുകൊണ്ട് തന്നെ ഇരുമുന്നണികളും സംയുക്തമായാണ് ഇവിടെ നീക്കം നടത്തുന്നത്. ഇവരുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല. പഞ്ചായത്തില്‍ നിര്‍ണ്ണായക ശക്തിയായി ഈ തെരഞ്ഞെടുപ്പില്‍ മാറുമെന്ന് ബിജെപി യോഗം വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് എം.കെ.ഹരിദാസ്, ജനറല്‍ സെക്രട്ടറി സുരേഷ് ബാബു, കെ.പ്രഭീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: