തിരുവനന്തപുരം: ബസപകടത്തില്‍ പരിക്കേറ്റുവന്ന 56 പേരെ ഒരു പരാതിക്കും ഇടനല്‍കാത്ത വിധം ഒരേ സമയം ചികിത്സിച്ച് തിരുവനന്തപുരം ഗവ. മെഡിക്കള്‍ കോളേജ് ഡോക്ടര്‍മാരും ജീവനക്കാരും മാതൃകയായി.
ഇന്നലെ തിരുവന്തപുരം വ’ട്ടപ്പാറയ്ക്കും വേറ്റിനാടിനും ഇടയിലുള്ള സ്ഥലത്താണ് അപകടമുണ്ടായത്.തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും ചാലക്കുടിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റി. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റവര്‍ ഉള്‍പ്പെടെ 56 പേരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപകട വിവരം അറിഞ്ഞ ഉടന്‍ ത െപരിക്കേറ്റവര്ക്ക് വേണ്ട എല്ലാ അടിയന്തിര സഹായവും മെഡിക്കല്‍ കോളേജില്‍ അധികൃതര്‍ ഒരുക്കിയിരുന്നു.
ഡെപ്യട്ടി സൂപ്രണ്ട് ഡോ. ശ്രീനാഥിന്റെ നേതൃത്വത്തില്‍ ഓര്‍ത്തോപീഡിക്, സര്‍ജറി,ഫേഷ്യോ മാക്സിലറി, മെഡിസിന് വിഭാഗങ്ങളിലെ മുപ്പതോളം ഡോക്ടര്‍മാര്‍ ചികിസ്തിക്കാനുണ്ടായിരുന്നു. എട്ടു പേര്‍ക്ക് സാരമായ പരിക്കുണ്ടെങ്കിലും എല്ലാവരും അപകടനില തരണം ചെയ്തതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും സമയോചിതമായി ഇടപെ’െ് അടൂര്‍ കൊടുമ സ്വദേശി എന്‍.എം. രാജ് പറഞ്ഞു. മികച്ച അടിയന്തിര ചികിത്സ ലഭ്യമാക്കിയത് ആസ്വാസമായെന്ന് മല്ലപ്പള്ളിയിലെ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: