പത്തനംതിട്ട: ശബരില ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലും മാളികപ്പുറത്തും വരുന്ന ഒരുവര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. രാവിലെ ഉഷപൂജയ്ക്ക് ശേഷം ധര്‍മ്മശാസ്താ സന്നിധിയിലും മാളികപ്പുറത്തും നടക്കുന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നത്. മേല്‍ശാന്തിമാരെ നറുക്കിട്ടെടുക്കാനുള്ള നിയോഗം ഇക്കുറി പന്തളം രാജകുടുംബാംഗങ്ങളായ ശരണിനും ശിശിരയ്ക്കുമാണ്.
കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തില്‍ സുരേന്ദ്രവര്മയുടെയും കൊടുങ്ങല്ലൂര്‍ ചിറലയം കൊട്ടാരത്തില്‍ സുചിത്രവര്മയുടെയും മകനായ ശരണ്വര്മയാണ് ശബരിമലയിലെ മേല്‍ശാന്തിയെ നറുക്കെടുക്കുന്നത്. അയര്‍ലന്‍ഡില്‍ ബെല്‍ഫാസ്റ്റ് ബോട്ടണി പ്രൈമറി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശരണ്‍. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ പന്തളം വടക്കേടം കൊട്ടാരത്തില്‍ കെ.വി.പ്രമോദ് വര്‍മയുടെയും തിരുവല്ലയില്‍ ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥയായ എഴുമറ്റൂര്‍ മുളയ്ക്കല്‍ കൊട്ടാരത്തില്‍ ശ്രീലേഖയുടെയും മകള്‍ ശിശിര മാളികപ്പുറം മേല്‍ശാന്തിയെ നറുക്കിട്ടെടുക്കും. പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ത്ഥിനിയാണ്ശിശിര.
ഇരുവരും ഇന്ന് രാവിലെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.
ശബരിമല മേല്‍ശാന്തിയാകാന്‍ യോഗ്യത നേടിയ 14 പേരാണ് ഇക്കുറി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. താഴെപ്പറയുന്നവരാണ് മേല്‍ശാന്തി പട്ടികയിലുള്ളവര്‍.
1. ഡി.സുരേഷ്കുമാര്‍, മംഗലശ്ശേരി ഇല്ലം, നൂറനാട്, മാവേലിക്കര, 2. ടി.ദാമോദരന്‍ നമ്പൂതിരി താമറ്റൂര്‍ മന, തിപ്പലശ്ശേരി, തൃശൂര്‍, 3. ഗോശാല വിഷ്ണുവാസുദേവന്‍, ഗോശാല, ഫോര്‍ട്ട് വഞ്ചിയൂര്‍, തിരുവനന്തപുരം, 4. കെ.ജയരാമന് നമ്പൂതിരി കീഴ്ത്രില്‍ കൊട്ടാരം ഇല്ലം, തളിപ്പറമ്പ്, കണ്ണൂര്‍, 5. മനോജ് പി.ഇ, പുറവണ്ണൂര്‍ ഇടക്കാട്ട് ഇല്ലം, കോട്ടയ്ക്കല്‍, മലപ്പുറം 6. എസ്.ഇ ശങ്കരന് നമ്പൂതിരി, സൂര്യഗായത്രം(കാരയ്ക്കാട്ട് ഇല്ലം), മണര്‍കാട്, 7. എസ്.ഈശ്വരന് നമ്പൂതിരി, ഗൗരി വിഹാര്‍(ചെറുതലമഠം) മാവേലിക്കര, 8. ഏഴിക്കോട് കൃഷ്ണന് നമ്പൂതിരി, പ്രണവം, കണയന്നൂര്‍, എറണാകുളം, 9 ഡി.നാരായണന് നമ്പൂതിരി, മേല്‍ശാന്തി മഠം (തരണി)വൈക്കം, 10. ഉണ്ണികൃഷ്ണന് ടി.എം, തെക്കുംപറമ്പത്ത് മന, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം 11. എം.പി.കൃഷ്ണന് നമ്പൂതിരി, മരങ്ങാട്ടില്ലം, കരമന, മണക്കാട്, 12. ടി.കെ.ശ്രീധരന് നമ്പൂതിരി, തോട്ടാശ്ശേരി ഇല്ലം, കാവുംഭാഗം, തിരുവല്ല, 13. മുരളീധരന് ടി.എം., തിയന്നൂര്മന, ഷോര്‍ണൂര്‍, ഒറ്റപ്പാലം, 14. ജി.ദീലീപന്‍ നമ്പൂതിരി, പ്രണവം, വെണ്മണി, ചെങ്ങന്നൂര്‍.
മാളികപ്പുറം മേല്‍ശാന്തിയായി നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യത നേടിയത് അഞ്ചുപേരാണ്. 1. എം.എന്‍.നാരായണന് നമ്പൂതിരി, മുടപ്പിലാപ്പള്ളി ഇല്ലം, ചങ്ങനാശ്ശേരി, 2. മനോജ് പി.ഇ. പുറവണ്ണൂര്‍ എടക്കാട്ട് ഇല്ലം, കോട്ടയ്ക്കല്‍, മലപ്പുറം, 3. എസ്.ഇ.ശങ്കരന് നമ്പൂതിരി, സൂര്യഗായത്രം(കാരക്കാട്ടില്ലം) അയര്‍കുന്നം, മണര്‍കാട്, 4. സി.റ്റി.നാരായണന് നമ്പൂതിരി, ശാന്തിമഠം, ആറ്റുകാല്‍,5. ഇ.എസ്. ഉണ്ണികൃഷ്ണന്, എടക്കാനം ഇല്ലം, തലപ്പിള്ളി, പുന്നംപറമ്പ്, തൃശൂര്‍ എന്നിവരാണ് മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: