പത്തനതിട്ട: നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയാറാക്കും. ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും കേരള സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ക്ക് ചുമതലപ്പെട്ട രാഷ്ട്രീയ ഭാരവാഹികളുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട ചിഹ്നം നല്‍കും. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലെ രജിസ്റ്റേര്‍ഡ് ആയിട്ടുള്ളതും എന്നാല്‍ അംഗീകാരമില്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരള നിയമസഭയിലോ തദ്ദേശസ്വയംഭണ സ്ഥാപനങ്ങളിലോ അംഗത്വമുള്ളതും രജിസ്റ്റേര്ഡായിട്ടുള്ളതും എന്നാല്‍ ജനപ്രാതിനിധ്യനിയമം സെക്ഷന്‍ 29 എ പ്രകാരമുള്ളതും പാര്‍ട്ടികള്‍ അവര്‍ക്ക് പ്രത്യേകമായി തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരിക്കുന്ന ചിഹ്നം നല്‍കും.
സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് പട്ടിക നാലില്‍ അനുവദിച്ചിരിക്കുന്ന ചിഹ്നങ്ങളിലേതെങ്കിലും ഒന്ന് നല്‍കും. പട്ടിക മൂന്നില്‍ പറയുന്ന ചിഹ്നങ്ങള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുന്നതല്ല. സ്വതന്ത്രരായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികള്‍ ചിഹ്നം അനുവദിക്കുന്നതിനു മുമ്പായി ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്ഥിത്വത്തിനു പരിഗണിക്കപ്പെടുന്നതു പക്ഷം പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയും അധികാരപ്പെടുത്തപ്പെട്ട ഭാരവാഹിയുടെ കത്തിന്റെയും സ്ഥാനാര്‍ഥിയുടെ അപേക്ഷയുടെയും കൂടി അടിസ്ഥാനത്തില്‍ പ്രസ്തുത പാര്‍ട്ടിക്ക് സംവരണം ചെയ്ത ചിഹ്നം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: