ബത്തേരി : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പിടിക്കുന്ന വോട്ടിനെ ചൊല്ലി ഇരുമുന്നണികളും വേവലാതിയിലാണ്. ജില്ലയിലെ ഭൂരിഭാഗം വാര്‍ഡുകളിലും ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ബിജെപി ആകും. പല പഞ്ചായത്ത് ഭരണവും ഭാരതീയ ജനതാപാര്‍ട്ടിയുടെ വാര്‍ഡംഗങ്ങളുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും.
ജില്ലയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ബിജെപിക്കുവേണ്ടി ശക്തമായ പ്രചരണമാണ് നടത്തിവരുന്നത്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയമണ്ഡലത്തിലെ ശക്തമായ സാന്നിദ്ധ്യമായി ബിജെപി മാറിയതോടെ മൂന്നാം ബദലെന്ന സാധാരണക്കാരുടെ പ്രതീക്ഷ യാഥാര്‍ത്ഥ്യമാവുകയാണ്.
ബത്തേരി നിയോജകമണ്ഡലത്തിലെ ഏതാണ്ട് എല്ലാം ത്രിതല പഞ്ചായത്ത് മണ്ഡലങ്ങളിലും ബിജെപി പത്രിക നല്‍കിയതോടെ ദ്വിമുന്നണി രാഷ്ട്രീയം ഭയാശങ്കയിലാണ്. മിക്ക ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും രണ്ടാം സ്ഥാനത്ത് പ്രചാരണരംഗത്ത് ബിജെപി എത്തിയതോടെ ഇടത് ക്യാമ്പില്‍ നിസ്സംഗത വ്യാപകമാവുകയാണ്. താലൂക്കിലെ ചില ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലേക്കെത്തുമോ എന്നും സന്ദേഹമുണ്ട്.
പ്രചാരണ പ്രവര്ത്തനങ്ങരംഗങ്ങളില് മുന്നണിസ്ഥാനാര്ത്ഥികള്ക്ക് അണിനിരത്താന്‍ കഴിയാത്ത പ്രവര്‍ത്തക കൂട്ടായ്മയാണ് മൂന്നാം ബദലിന് നേതൃതം നല്കുന്ന ബിജെപിയോടൊപ്പമുള്ളത്. ജില്ലയിലെ പുല്പ്പള്ളിമേഖലയിലും തെരഞ്ഞെടുപ്പുരംഗത്ത് ബിജെപിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാവുകയാണ്. ക്രൈസ്തവ സമുദായംഗങ്ങള്‍ ബിജെപിയുടെ പ്രചാരണരംഗത്ത് സജീവസാന്നിദ്ധ്യമാവുന്നത് ഇടത്-വലത് മുന്നണികള്‍ ബിജെപിക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങളുടെ മുനയൊടിയാനും കാരണമായിട്ടുണ്ട്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ച ഇരുമുന്നണികളും അങ്കലാപ്പോടെയാണ് നോക്കികാണുന്നത്. ഇവിടെ രാഷ്ട്രീയമായി ഏറ്റവും അധികം വില നല്‍കേണ്ടിവരുന്നത് എല്‍ഡിഎഫിനായിരിക്കും.
നിരവധി സിപിഎം-ഇടത് പ്രവര്‍ത്തകര്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായും പരോക്ഷമായും സഹായം നല്‍കുന്നുണ്ട്. ഇരുപതംഗ ഭരണസമിതിയില്‍ മെച്ചപ്പെട്ട നിലയില്‍ ബിജെപി സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗം നല്കുന്ന സൂചന.
ബത്തേരി നിയമസഭാ നിയോജകമണ്ഡ ലപരിധിയില് യുഡിഎഫ് ക്യാമ്പിലെ റിബല്‍ ശല്യവും അവര്‍ക്ക് തലവേദനയാവുകയാണ്. ഇതും സ്വാഭാവികമായി ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: