മാനന്തവാടി: മത്സ്യ-മാംസ മാര്‍ക്കറ്റില്‍ മാംസവും ഉപോല്‍പ്പന്നങ്ങളും പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്നും 20 ദിവസത്തിനുള്ളില്‍ ബദല്‍ സംവിധാനമൊരുക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി. സേഫ് കേരളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം. പരസ്യമായി മാംസം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. സേഫ് കേരളയുടെ ഭാഗമായി ബസ് സ്റ്റാന്‍ഡ്, കാന്റീന്, എന്നിവിടങ്ങളിലും ഹോട്ടലുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ബസ് സ്റ്റാന്‍ഡിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാനും മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനും പഞ്ചായത്തിനു നിര്‍ദേശം നല്കി. ലൈസന്‍സില്ലാത്ത കടകള്‍ക്കെതിരെയും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കടകള്‍ക്കെതിരെയും പിഴ ചുമത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: