കണ്ണൂര്‍: കലാസാഹിത്യരംഗങ്ങളില് മികച്ച സംഥാവനകളര്പ്പിച്ച സര്‍ഗപ്രതിഭകളെ ആദരിക്കുന്നതിനായി കൃഷ്ണ ജ്വല്‍സ് വര്‍ഷംതോറും നല്‍കിവരാറുള്ള മയില്‍പ്പീലി പുരസ്കാരദാനം നാളെ രാവിലെ 10ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടക്കും.
കലാസാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ ചിത്രകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി, മലയാള ചലച്ചിത്രരംഗത്തെ മികച്ച നടിയായ കെ.പി.എ.സി.ലളിത, മികച്ച പ്രഭാഷകനും എഴുത്തുകാരനുമായ വാണീദാസ് എളയാവൂര് എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹരായത്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിശിഷ്ടാതിഥി സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തും. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും. പുരസ്കാരസമിതി മുഖ്യരക്ഷാധികാരിയും കൃഷ്ണ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണറുമായ സി.വി.രവീന്ദ്രനാഥ് അവാര്‍ഡ് ജേതാക്കളെ പൊന്നാട അണിയിച്ച് ആദരിക്കും.
കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന സി.വി.രവീന്ദ്രനാഥിന്റെ താന്ത്രിക് മാനേജ്മെന്റ്, സ്പിരിച്വല്‍ ഇന്റലിജന്‍സ് ആന്റ് സക്സസ് ഓഫ് ഫാമിലി എണ്ട്രപ്രണേഴ്സ് എന്നീ പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ വാണിദാസ് എളയാവൂര് നിര്‍വ്വഹിക്കും. മയില്‍പ്പീലി വാര്‍ത്താപത്രിക ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് നല്കി ഡോ.ഖാദര്‍ മാങ്ങാട് പ്രകാശനം ചെയ്യും. ചടങ്ങില്‍ കൃഷ്ണജ്വല്സ് മെറിറ്റ് കം സ്കോളര്‍ഷിപ്പ്, സി.വി.ആര് സരസ്വതി പുരസ്കാര്‍ എന്നിവയും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: