തിരുവനന്തപുരം: ശാസ്തമംഗലം മദ്രസ ലെയിനില്‍ മുസ്ലീംമതവിഭാഗം താമസിക്കുന്ന സ്ഥലത്ത് സിപിഎം പതിപ്പിച്ച പോസ്റ്റര്‍ വര്ഗ്ഗീയസംഘര്ഷത്തിലേക്ക് നീങ്ങുന്നു.
കാസര്‍കോട് മാനസികരോഗി ഒരു കുഞ്ഞിനെ വെട്ടിക്കൊന്ന മൃഗീയസംഭവത്തെയാണ് സിപിഎം പിഞ്ചുകുഞ്ഞിന്റെ കഴുത്തിനും ആര്‍എസ്എസ് കൊലക്കത്തി എന്ന പേരില്‍ പോസ്റ്റര്‍ പതിപ്പിച്ചത്. മനോരോഗിയുടെ മതം പോലും രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎമ്മിന്റെ നീക്കം.
തലശേരി ഫസല്‍ വധക്കേസില്‍ ഉള്‍പ്പെട്ട കാരായി രാജനും, കാരായി ചന്ദ്രശേഖരനും സീറ്റു നല്‍കുകയും അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജില്ലാ സെക്രട്ടറി തന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുകയും ചെയ്യുമ്പോള്‍ മുസ്ലീം സമൂഹത്തില്‍ സിപിഎം ഒറ്റപ്പെട്ടതിനാല്‍ ഈവിഭാഗത്തിന്റെ വോട്ടു നേടുന്നതിനുവേണ്ടിയാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനും വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബിജെപി ശാസ്തമംഗലം ഏര്യാ കമ്മറ്റി പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: