ഏറ്റുമാനൂര്‍: മാന്നാനം മെഡിക്കല്‍ കോളേജ് റോഡില്‍ വാരിമുട്ടം ബാബു ചാഴിക്കാടന് സ്മൃതിമണ്ഡപത്തിനു എതിര്‍വശത്തുള്ള പാടശേഖരത്ത് വന്‍ തീപിടുത്തം. അപകടകരമാവിധം താഴ്ന്നു കിടന്ന 11കിവി ലൈനുകള്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പൊരിയില്‍നിന്നാണ് തീപിടുത്തം ഉണ്ടായത്. ഇലക്ട്രിക് സിറ്റി ബോര്‍ഡിന്റെ അനാസ്ഥയിലാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കോട്ടയം ഫയര്‍ഫോഴ്സ് യൂണിറ്റ് രണ്ടു മണിക്കൂറോളം പണിപ്പെട്ടിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്റ്റേഷന് ഓഫീസര്‍ സി.കെ. ബിജുമോന്, ലീഡിങ് ഫയര്മാന് ഉദയഭാനു, അനില്‍കുമാര്‍, സിജി, എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: