പാലക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്ലാസിനിടെ സംസ്ഥാന പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിയേയും സാക്ഷിയാക്കി വ്യാപാരികള്‍ തമ്മില്‍ കൂട്ടത്തല്ല് സംഘര്‍ഷത്തില്‍ ജില്ലാ നേതാക്കളുള്‍പ്പടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തിന്റെ ഉടമസ്ഥതയിലുള്ള ജോബീസ് മാളിലെ ഫര്‍ണീച്ചറുകളും വാതിലുകളും ഒരു വിഭാഗം അടിച്ചുതകര്‍ത്തു. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം.
വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പഠന ക്ലാസിനിടെ മുപ്പതോളം വരുന്ന ഒരു വിഭാഗം വ്യാപാരികള്‍ സംഘടിച്ചെത്തി ജില്ലാ കൗണ്‍സില്‍ ഭാരവാഹികളെ തീരുമാനിച്ചതിനുശേഷം മതി പഠന ക്ലാസെന്ന് പറഞ്ഞ് മൈക്കും ഫര്‍ണീച്ചറുകളും തല്ലിത്തകര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജില്ലാ വൈസ് പ്രസിഡന്റ് യു എം നാസറിനുള്പ്പടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തിനെ ഒരു വിഭാഗം പിടിച്ചുതള്ളി താഴേയിട്ടു. തുടര്‍ന്ന് പഠന ക്ലാസ് തടസ്സപ്പെടുകയും യോഗം പിരിച്ചുവിടുകയുമായിരുന്നു. അതേസമയം പഠന ക്ലാസിനിടെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ലെന്നും പഠന ക്ലാസ് നടന്നുവെന്നും കാണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പിറക്കി. എന്നാല്‍ സംഘര്‍ഷത്തേത്തുടര്‍ന്ന് ജില്ലാ കൗണ്‍സിലിനെ മരവിപ്പിക്കുകയും ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിയന്ത്രിക്കുമെന്ന് പ്രസിഡന്റ് ടി നസ്റുദീന്‍ പ്രഖ്യാപിച്ചതായാണ് അറിയുന്നത്.
ഏകോപന സമിതി ജില്ലാതിരഞ്ഞെടുപ്പില് പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മല്‍സരം നേരിട്ടാണ് നിസാര വോട്ടുകളുടെ ഭൂരിഭക്ഷത്തില്‍ ജോബി വി ചുങ്കത്ത് തിരഞ്ഞെടുക്കപ്പെട്ടത്. പട്ടാമ്പിയില്‍ നിന്നുള്ള പ്രതിനിധി ബാബു കോട്ടയിലായിരുന്നു ജോബിക്കെതിരേ മല്‍സരിച്ചത്. എ തിരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറി നടത്തിയാണ് ജോബി വി ചുങ്കത്ത് പ്രസിഡന്റ് സ്ഥാനത്തെത്തിയതെന്ന് ബാബു കോട്ടയിലിന്റെ വിഭാഗം അന്നേ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പിന്നീട് ജില്ലാ കൗണ്‍സില്‍ ചേര്‍ന്നിട്ടില്ല. ഇന്നലെ പഠന ക്ലാസിനുശേഷം ജില്ലാ കൗണ്‍സില്‍ ചേരാനുള്ള നീക്കമറി ഞ്ഞ ബാബു കോട്ടയിലിന്റെ അനുഭാവികളാണ് അക്രമം നടത്തിയതെന്നാണ് സൂചന. x
പ്രതികരിക്കാൻ ഇവിടെ എഴുതുക: