പുലാമന്തോള്‍: കോണ്‍ഗ്രസിന് യാതൊരു വളര്‍ച്ചയുമില്ലാത്ത പുലാമന്തോള്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍വാശിയില്‍ യുഡിഎഫ് സംവിധാനം തകരുന്നാതായി മുസ്ലിം ലീഗ്.
ലീഗിന്റെ ആരോപണങ്ങള്‍ കേട്ടഭാവം പോലുമില്ല കോണ്‍ഗ്രസുകാര്‍ക്ക്. ഇരുപാര്‍ട്ടികളുടെയും ആരോപണ പ്രത്യാരോപണങ്ങള്‍ കാരണം തെരഞ്ഞെടുപ്പിന് മുമ്പെങ്ങും ഇല്ലാത്ത ‘കാലുവാരലിനും’ ഇവിടെ കളമൊരുങ്ങി. ആകെയുള്ള 20 സീറ്റില്‍ എട്ട് സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സിനു ലീഗ് ‘അനുവദിച്ച’ പലവാര്‍ഡുകളിലും പേരിനുമാത്രമാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലുമുള്ളതെന്ന് ലീഗ് നേതാക്കള്‍ തന്നെ പറയുന്നു. വെറും ഒന്നോ രണ്ടോ സീറ്റിന് മാത്രം അര്‍ഹതയുണ്ടായിരുന്ന കോണ്‍്ഗ്രസിന് മുന്നണി സംവിധാനത്തിന്റെ പേരില്‍ ലീഗ് ദാനം ചെയ്തതാണ് അധിക സീറ്റുകത്രേ.
അതേസമയം കോണ്‍ഗ്രസിന്റെ അവകാശവാദം മറ്റൊന്നാണ്. ചില ”തലമുതിര്‍ന്ന” ലീഗ് നേതാക്കള്‍ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്നവര്‍ പോലും മാറികൊടുക്കാത്തതുകൊണ്ടാണ് ഇങ്ങനെ സീറ്റ് കൂട്ടിചോദിക്കാന്‍ കാരണം. സീറ്റ് കൂടുതല്‍ കിട്ടാതെ തങ്ങള്‍ക്ക് മല്‍സരിക്കാനാവില്ല എന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ലീഗിന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങിയ സീറ്റുകള്‍ കോണ്‍ഗ്രസിലെ തന്നെ കുറുമുന്നണിക്ക് വീതം വയ്‌ക്കാന്‍ കഴിയാതെ വിയര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ”ലോക്കല് ഹൈക്കമാന്റ്’.
കോണ്‍ഗ്രസിന്റെ പോഷകസംഘടനകളായ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാകോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ് തുടങ്ങി കുഞ്ഞുകുട്ടി പരാധീനകള്‍ വരെ സീറ്റിന് വേണ്ടി നിലവിളിയാണ്. ഇങ്ങനെ പോയാല്‍ മൂപ്പന്മാര്‍ക്ക് സീറ്റ് തന്നെ ഇല്ലാതാകും എന്നാണ് മൂത്ത്‌നരച്ചവരുടെ ഭയം. അതേസമയം സ്ഥാനമാനങ്ങള്‍ ”ഓഫര്‍” ചെയ്ത് ലീഗില്‍ നിന്ന് പല യൂണിറ്റ് ഭാരവാഹികളേയും കോണ്‍ഗ്രസ് നേതാക്കന്മാര്‍ ചാക്കിട്ട് പിടിച്ചതായും ലീഗ് നേതൃത്വം ആരോപിക്കുന്നു. അതുംപോരാഞ്ഞ് കോണ്‍ഗ്രസ്സിന് പത്ത് പ്രവര്‍ത്തകര്‍ പോലുമില്ലാത്ത വാര്‍ഡില്‍ പോലും അവര്‍ അവകാശവാദം ഉന്നയിക്കുകയാണെന്നും ലീഗ് ആരോപിക്കുന്നു. കഴിഞ്ഞ തവണ മത്സരിച്ച എട്ടില്‍ പകുതിയിലും കോണ്‍ഗ്രസ് തോറ്റിരുന്നു.
ഈ അനാവശ്യമായ, യാതൊരു അടിസ്ഥാനവും ഇല്ലാത്ത അവകാശവാദം കാരണം പുലാമന്തോളില്‍ യുഡിഎഫ് സംവിധാനം തകര്‍ന്നെന്നും അതുവഴി യുഡിഎഫ് ഭരണ തുടര്‍ച്ചയാണ് നഷ്ടപ്പെടാന്‍പോകുന്നതെന്നും ലീഗ് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: