മരട്: സീറ്റു തര്‍ക്കം കീറാമുട്ടിയായ മരടിലെ യുഡിഎഫില്‍ കലാപക്കൊടി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് വിമതന് രംഗത്ത്. അന്തിമ പട്ടിക തയാറായതോടെ പുറത്തായ തൃപ്പൂണിത്തുറ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ബോബന് നെടുമ്പറമ്പിലാണ് 29-ാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ പി.എ. അബ്ദുല്‍ മജീദിനെതിരെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ച് റിബലായി പോരിനിറങ്ങുന്നത്.
പട്ടികജാതി സംവരണമായ ഒന്നാം ഡിവിഷനില്‍ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്. ഗ്രൂപ്പിന് അതീതമായി കൂട്ടായ്മയിലൂടെ തിരഞ്ഞെടുത്ത വാര്‍ഡിലെ താമസക്കാരനായ സ്ഥാനാര്‍ഥി ഭരതനു പകരം മന്ത്രി കെ. ബാബുവിന്റെ ഒത്താശയോടെ മറ്റൊരു ഡിവിഷനിലെ കൗണ്‍സിര്‍ സി.ഇ. വിജയന്റെ പേര് നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ച് വാര്‍ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് യോഗം ചേര്‍ന്നു.
എ,ഐ ഗ്രൂപ്പുകള്‍ക്ക് മേലെ മന്ത്രിയുടെ ‘സില്‍ബന്ധി’യെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അസംതൃപ്തി ഇന്ന് തെരുവിലെത്തും. ഐഎന്‍ടിയുസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സെക്രട്ടറി സ്ഥാനവും രാജിവച്ച് ജബ്ബാര്‍ പാപ്പന 27-ാം ഡിവിഷനില്‍ ഔദേ്യാഗിക സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ ടി.എം. അബ്ബാസിനെതിരെ മത്സരിക്കും. ഗ്രൂപ്പു സമവായം തെറ്റിച്ചതിലും ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് ജബ്ബാര്‍ പറഞ്ഞു. മുപ്പതാം ഡിവിഷനില്‍ കോണ്‍ഗ്രസിലെ ജയകുമാറിനെതിരെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് പി.പി. ജയിംസും പത്രിക നല്കി. മറ്റു ഡിവിഷനുകളിലെ വിമതന്മാരുടെ പത്തി താഴ്ത്താനുള്ള ശ്രമം നേതൃത്വം തുടരുന്നു. പണവും സ്ഥാനമാനങ്ങള്‍ നല്‍കിയുമാണ് പ്രലോഭനം. അവഗണനയില്‍ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി ഒന്നടങ്കം രാജി സന്നദ്ധത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: