പനമരം : താഴെ നെല്ലിയമ്പം ചുള്ളിപ്പുര കോളനിയില്‍ കൃഷ്ണന്(52) ആണ് മരിച്ചത്. സഹോദരന് അപ്പുവിനെ ഗുരുതരപരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെ സ്വകാര്യ തോട്ടത്തില്‍ പുല്ല് ചെത്തുന്നിതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമേറ്റത്. കൃഷ്ണനെ കുത്തിമറിച്ചിടുന്നത് തടയുന്നതിനിടെയാണ് അപ്പുവിന്റെ രണ്ട് കാലിനും പന്നിയുടെ കത്തേറ്റത്. പനമരത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചെഹ്കിലും പരിക്ക് ഗുരുതരമായതിനെതുടര്‍ന്ന് ജില്ലാആശുപത്രിയിലേക്ക് എത്തിക്കുംവഴിയാണ് കൃഷ്ണന് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: