പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തോടനുബന്ധിച്ച് ജാതികളും സമുദായങ്ങളും തമ്മിലുളള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ക്കും മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ഉളള ശിക്ഷ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. കേരള പഞ്ചായത്ത് രാജ് ആക്റ്റ് 121ാം വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്റ്റ് 145ാം വകുപ്പും പ്രകാരമാണിത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും മാത്രമായി വിമര്‍ശനം ഒതുക്കണം. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സ്വകാര്യ ജീവിതത്തെകുറിച്ച് പരാമര്‍ശിക്കാന്‍ പാടില്ല.
യാതൊരു കാരണവശാലും ജാതിയുടേയോ സമുദായത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കരുത്. ആരാധനാ സ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുളള വേദിയിക്കരുത്. സ്ഥാനാര്‍ഥികളോ സമ്മതിദായകനോ മറ്റു വ്യക്തികള്‍ക്കെതിരെ സാമൂഹിക ബഹിഷ്ക്കരണമോ ജാതിഭ്രഷ്ടോ കല്പ്പിക്കാന് പാടില്ല.
സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കാനുളള അവകാശം മാനിക്കണം. വ്യക്തികളുടെ നിലപാടിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം അറിയിക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുകയോ പിക്കറ്റുചെയ്യുകയോ അരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: