ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ജമൈക്കന്‍ എഴുത്തുകാരന് മര്‍ലോണ്‍ ജെയിംസ് അര്‍ഹനായി. എ ബ്രീഫ് ഹിസ്റ്ററി ഒഫ് സെവന് കില്ലിംഗ്സ് എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. ഇതാദ്യമായാണ് നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ജമൈക്കയില്‍ നിന്നുള്ള ഒരു എഴുത്തുകാരന് ബുക്കര്‍ പുരസ്കാരം നേടുന്നത്.
സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് (42.57 ലക്ഷം രൂപ) സമ്മാനത്തുക. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രശസ്ത ജമൈക്കന്‍ സംഗീതഞ്ജനായ ബോബ് മാര്‍ലിയ്ക്കു നേരെ നടന്ന കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട സംഭവമാണ് 680 പേജുള്ള ഈ ബ്രഹത് ഗ്രന്ഥത്തിന്റെ പ്രതിപാദ്യം.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷുകാരന് സുഞ്ജീവ് സഹോതയുടെ ദ ഇയര്‍ ഒഫ് റണ്വേയ്സും പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഉണ്ടായിരുന്നു. ടോം മക്കാര്‍ത്തി(യുകെ), ഷിഗോസി ഒബിയോമ(നൈജീരിയ), ആന്‍ ടെയ്ലര്(യുഎസ്) ഹനിയ യനഗിഹാര(യുഎസ്) എന്നിവരായിരുന്നു ചുരുക്കപട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍.
ഇത് രണ്ടാം തവണയാണ് ഇംഗ്ളീഷില്‍ എഴുതുന്ന എല്ലാ എഴുത്തുകാര്‍ക്കും ദേശീയത പരിഗണിക്കാതെ ബുക്കര്‍ പ്രൈസ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: