കണ്ണൂര്‍: പതിനായിരം കോടി പ്രതിവര്‍ഷ ആസ്തിയോടെ സാമ്പത്തിക പിന്നോക്ക കോര്പ്പറേഷന് രൂപീകരിക്കണമെന്നുള്പ്പെടെയുളള ശുപാര്‍ശകള്‍ മുന്നോട്ടുവെച്ച എസ്.ആര്.സിന്‍ഹ അധ്യക്ഷനായുളള കമ്മീഷന്റെ റിപ്പോര്‍ട്ട് അടിയന്തിരമായും നടപ്പിലാക്കണമെന്ന് നമ്പ്യാര്‍ മഹാസഭ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്രെഡിറ്റ് ബാങ്ക് സൗകര്യം ആരംഭിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്നും നമ്പ്യാര്‍ മഹാസഭയ്ക്ക് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന് അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പൊതുമുതല്‍ പങ്ക് വെയ്ക്കുമ്പോള്‍ എല്ലാ സമുദായത്തിനും തുല്യനീതി എന്ന മാന്യമായ നീതി നടപ്പിലാക്കുക,മട്ടന്നൂര്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയുടെ നീളം 4000 മീറ്ററാക്കുക, സംസ്ഥാന മുന്നോക്ക വികസന കോര്പ്പറേഷന് ഇറക്കുന്ന ഉത്തരവുകള്‍ അതതു സമയം സമുദായാംഗങ്ങളില്‍ എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഭാരവാഹികള്‍ മുന്നോട്ടുവെച്ചു. പത്രസമ്മേളനത്തില്‍ ചെയര്മാന് രാജേഷ് നമ്പ്യാര്‍, തുളസി, ശശീന്ദ്രന്, സുഗുണന്, ബാലകൃഷ്ണന്, രാജന് തീയ്യറേത്ത് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: