ഇരിട്ടി: തങ്ങളുടെ പടക്കുതിരകളെ കെട്ടഴിച്ചു വിട്ട് കാലാകാലമായി ഇടതു പക്ഷത്തിന്റെ ചെങ്കോട്ടയായി ഉയര്‍ന്നു നിന്നിരുന്ന തില്ലങ്കേരി പഞ്ചായത്ത് കീഴടക്കാന്‍ ബിജെപി ഒരുങ്ങിയിറങ്ങിക്കഴിഞ്ഞു. 13 വാര്‍ഡുകളുള്ള തില്ലങ്കേരി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ചു പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു. സിപിഎമ്മിനൊഴികെ മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത ഒട്ടേറെ വാര്‍ഡുകളും ഗ്രാമങ്ങളും ഉണ്ടായിരുന്ന തില്ലങ്കേരി പഞ്ചായത്തിലെ ഇത്തരം സ്ഥലങ്ങളിലൊക്കെ കടന്നുകയറാനും അവിടങ്ങളില്‍ വിജയമുറപ്പിക്കാനും കഴിയുന്ന വിധത്തിലേക്ക് വന്‍ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് അടിക്കടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.
മറ്റു മുന്നണികളെയും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും നിലം പരിശാക്കികൊണ്ട് ഏകപക്ഷീയ വിജയമാണ് ഇടതുപക്ഷം കാലാകാലമായി ഈ പഞ്ചായത്തില്‍ നേടിക്കൊണ്ടിരുന്നത്. കഴിഞ്ഞ തവണത്തെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒന്‍പതു വാര്‍ഡുകളിലും, യുഡിഎഫ് 4 വാര്‍ഡുകളിലും ആണ് വിജയിച്ചത്. ഇതില്‍ യുഡിഎഫിലെ 3 വാര്‍ഡുകള്‍ കോണ്‍ഗ്രസിനും ഒര് വാര്‍ഡു ലീഗിനുമായിരുന്നു. എന്നാല്‍ ഇത്തവണ ഈ അനുപാതത്തില്‍ പ്രകടമായ മാറ്റം ഉണ്ടാക്കാനാവമെന്ന ഉറച്ച ശുഭാപ്തിവിശ്വാസത്തിലാണ് ബിജെപി.
തില്ലങ്കേരിയുടെ വികസന കാര്യങ്ങള്‍ ഒന്നൊന്നായി ഉയര്‍ത്തിക്കാട്ടിയാവും ബിജെപി ഇവിടെ കാലാകാലമായി ഭരണം നടത്തുന്ന സിപിഎമ്മിനെ നേരിടുക. കാലമിത്രയായിട്ടും തില്ലങ്കേരി ഒരു വികസിത പട്ടണം പോലുമില്ലാതെ കുഗ്രാമായി ഇന്നും തുടരുന്നു. ഒരു വ്യവസായ ശാലയോ മറ്റു തൊഴിലിടങ്ങളോ ഇല്ലാതെ ഒരു അവികസിത വടക്കേഇന്ത്യന്‍ ഗ്രാമം പോലെ തോന്നിക്കുന്ന തില്ലങ്കേരിക്ക് ഇനിയും ഇവിടെ സിപിഎം ഭരണം തുടര്‍ന്നാല്‍ ഗതി ഇതുതന്നെ ആയിരിക്കുമെന്ന് ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് പലയിടങ്ങളില്‍ നിന്നും ഇന്ന് ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ. റോഡു വികസനത്തിലായാലും, ഗ്രാമങ്ങളുടെ വികസനത്തിലായാലും മറ്റു ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ ഏറെ പിന്നോക്കമാണ് തില്ലങ്കേരി എന്ന് ഇവിടെ എത്തുന്ന ആരും പറയും. ഒരു പൊതു കക്കൂസോ മൂത്രപ്പുരയോ ഇല്ലാത്ത ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തായി തില്ലങ്കേരി പഞ്ചായത്ത് ഇന്നും നില നിലനില്ക്കുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ഈ പ്രശ്നങ്ങളെല്ലാം ബിജെപിയുടെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും എന്നാണു വിലയിരുത്തല്‍.
തില്ലങ്കേരി പഞ്ചായത്തിലെ വാര്‍ഡുകളും ബിജെപി സ്ഥാനാര്‍ഥികളും. 1-പടിക്കച്ചാല്‍ കെ. ഗ്രീഷ്മ, 2-തെക്കന്‍പൊയില്‍ കെ.സാവിത്രി, 3-വട്ടപ്പറമ്പ് എ.കെ.ശങ്കരന് (പട്ടിക വര്‍ഗ്ഗ സംവരണം), 4-വാഴക്കാല്‍ പി. വിജേഷ്, 5-തില്ലങ്കേരി വി.റീന, 6-വന്നേരി കെ.കെ.വിജിന, 7 -കരുവള്ളി പി.പങ്കജാക്ഷന്, 8-കാവുംപടി വി.സി.മനോഹരന്, 9-പെരിഞ്ഞനം വയനാന്‍ പവിത്രന്, 10-ആലയാട് സനില ദേവദാസ്, 11-കാഞ്ഞിരാട് കെ.സുജിത, 12-മചൂര്‍ മല പി.കെ.കനകമണി, 13-പള്ള്യം കെ.അശോകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: