ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. മിഡ് കരിയര്‍ പരിശീലന പരിപാടിയുടെ ഭാഗമായി നടന്ന സംവാദത്തില്‍ ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള നൂറ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ടീം സ്പിരിറ്റോടെയും വിശ്വാസ്യതയോടെയും ഉത്തരവാദിത്തത്തോടെയും കടമകള്‍ നിര്‍വഹിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിവേകത്തോടെ സാങ്കേതികവിദ്യ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും മോദി എടുത്തുപറഞ്ഞു. ഉദ്യോഗസ്ഥന്മാര് അവരവരുടെ മേഖലകളെക്കുറിച്ചും അനുഭവങ്ങളും പങ്ക്വെച്ചു. ഭരണനിര്‍വഹണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മോദി ക്ഷണിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജിതേന്ദ്ര സിങ്, കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ, പിഎംഒയിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരി.കെ. മിശ്ര എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: