Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വര്‍ഗ്ഗവും നരകവും മനസ്സിന്റെ സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 08:37 pm IST
in Samskriti

നിങ്ങള്‍ ആരാണ് എന്ന് മക്കളോടു ചോദിച്ചാല്‍ പല മറുപടികളാവും ലഭിക്കുന്നത്.

‘ഞാന്‍ ഹിന്ദു’, ‘ഞാന്‍ ക്രിസ്ത്യാനി’, ‘ഞാന്‍ മുസ്ലിം’,’ഞാന്‍ എഞ്ചിനിയര്‍ ‘, ‘ഞാന്‍ ഡോക്ടര്‍’ എന്നിങ്ങനെയാണ് ഓരോരുത്തരും പറയുന്നത്. എല്ലാവരിലും ഒരുപോലെയുള്ള, സര്‍വവ്യാപിയായ ഒന്നേയുള്ളൂ ‘ഞാന്‍,’ ഈ ‘ഞാനിന്ന്്’ നാമവും രൂപവും ഇല്ല. ആ പരമതത്വത്തെത്തന്നെയാണ് ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നത്.

ഈശ്വരനില്ലെന്നു പറയുന്നത്, നാവുകൊണ്ട് നാവില്ലെന്നു പറയുന്നതു പോലെയാണ്, താനില്ലെന്ന് താന്‍തന്നെ പറയുന്നതിനു സമ മാണത്. ഈശ്വരന്‍ നമ്മളിലോരോരുത്തരിലും കുടികൊള്ളുന്നു. സകല ജീവജാലങ്ങളിലും അവിടുത്തെ ചൈതന്യമാണു തുടിക്കുന്നത്. ഈശ്വരന്‍ ആകാശം പോലെയാണ്. ആകാശം എല്ലായിടത്തുമുണ്ട്.

ഈ പ്രപഞ്ചം സ്ഥിതിചെയ്യുന്നത് ആകാശത്തിലാണ്. നാം ഒരു വീട് പണിയുന്നതിന് മുന്‍പ് ആകാശം അവിടെയുണ്ട്. വീടുപണികഴിഞ്ഞതിന്‌ശേഷവും ആകാശം അവിടെയുണ്ട്. മുന്‍പുണ്ടായിരുന്ന ആകാശത്തില്‍ത്തന്നെയാണ് വീട് സ്ഥിതിചെയ്യുന്നത്. വീട് പൊളിച്ചു മാറ്റിയാലും ആകാശം അവിടെത്തന്നെയുണ്ട്. ഇതുപോലെ എന്നെന്നും ഭൂതകാലത്തിലും മാറ്റമില്ലാതെ വര്‍ത്തിക്കുന്ന പരമതത്വമാണ് ഈശ്വരന്‍.

‘ഈശ്വരന്‍ സര്‍വവ്യാപിയാണെങ്കില്‍ എന്തുകൊണ്ടാണ് അമ്മേ, നമുക്ക് അവിടത്തെ കാണാന്‍ കഴിയാത്തത്’ എന്നൊരു മകന്‍ അമ്മയോട് ചോദിച്ചത് ഇപ്പോള്‍ ഓര്‍മവരുന്നു. വൈദ്യുതിയെ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ കഴിയുമോ? ഇല്ല. എന്നാല്‍ കറന്റുള്ള ഒരു വയറില്‍ തൊട്ടു നോക്കിയാല്‍ ഷോക്കടിക്കും.

വൈദ്യുതിയെ നമ്മള്‍ അനുഭവിക്കുകയാണ്. ഈശ്വരതത്വം അനുഭവമാണ്. അനുഭവത്തിലൂടെയാണ് അവിടത്തെ അറിയേണ്ടത്.നാം ഒരു വൃക്ഷത്തിന്റെ മറവില്‍ നില്ക്കുമ്പോള്‍ ആകാശത്തില്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനെകാണാന്‍ കഴിയുന്നില്ല. വൃക്ഷം സൂര്യനെ മറച്ചിരിയ്‌ക്കുകയാണെന്ന് മക്കള്‍ പറഞ്ഞേക്കാം. എന്നാല്‍ സത്യമതല്ല.വൃക്ഷത്തിന് സൂര്യനെ മറയ്‌ക്കുവാനുള്ള ശക്തിയില്ല. എന്നാല്‍ വ്യക്ഷം സൂര്യനെ കാണുന്നതില്‍ നിന്നും നമ്മുടെ കാഴ്ചയെ മറയ്‌ക്കുന്നു. അതുപോലെ അജ്ഞാനം കാരണം നമുക്ക് ഈശ്വരനെ ദര്‍ശിക്കുവാനാവുന്നില്ല.

നമ്മില്‍ ജീവചൈതന്യമായി, ബോധമായി ഈശ്വരന്‍ കുടികൊള്ളുന്നു. ആനന്ദസ്വരൂപനായ അവിടുന്നുതന്നെ നമ്മുടെ ആത്മാവ്. ഈശ്വരന്‍ സര്‍വവ്യാപിയാണെങ്കിലും ഞാനെന്നും എന്റേതെന്നുമുള്ള നമ്മുടെ മനോഭാവം നമ്മുടെ സത്യദര്‍ശനത്തെ മറയ്‌ക്കുകയും നമ്മുടെ മനസ്സിനെ ബാധിക്കുകയും ചെയ്തിരിക്കുന്നു. മനസ്സ് ഒന്നു മാത്രമാണ് മനുഷ്യന്റെ ബന്ധത്തിനും മോക്ഷത്തിനും കാരണം. വികാര വിചാരങ്ങളില്‍ നിന്നും മനസ്സിനെ വിമുക്തമാക്കാന്‍ മക്കള്‍ പഠിക്കണം. ഞാനെന്നും എന്റേതെന്നും ഉള്ള ഭാവമാണ് ഇന്നു നമ്മളെ അസ്വതന്ത്രരാക്കിയിരിക്കുന്നത്.

പുറം ലോകത്തില്‍ ഒരിക്കലും നമുക്ക് പൂര്‍ണ്ണത കണ്ടെത്താനാവില്ല. എന്നിട്ടും ഇന്നത്തെ ലോകത്തില്‍ മനുഷ്യന്‍ പൂര്‍ണതയും സന്തോഷവും സദാ പുറത്തുതേടുകയാണ്.

പല സ്ത്രീകളും അമ്മയോട് വന്നു പറയാറുണ്ട്. ‘അമ്മാ, എനിക്കു നാല്‍പ്പതുവയസ്സായി, ഇതുവരെ കല്യാണം നടന്നിട്ടില്ല. പറ്റിയ പുരുഷനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല’. ഇതുപോലെതന്നെ പുരുഷന്മാരും പറയാറുണ്ട്. ‘അമ്മാ, ഇത്രവയസ്സായിട്ടും എന്റെ സങ്കല്പത്തിലെ ഭാര്യയെ കണ്ടെത്താനായില്ല. ഞാന്‍ തേടുകയാണ്’. അങ്ങനെ അവര്‍ നിരാശരാകുന്നു. ജീവിതം ദുഃഖപൂര്‍ണ്ണമാകുന്നു.

വിവാഹം കഴിക്കാന്‍ പെണ്ണിനെത്തേടി രാജ്യങ്ങള്‍ കറങ്ങിയ ഒരാളെക്കുറിച്ച് അമ്മയ്‌ക്ക് ഓര്‍മവരുന്നു. സ്‌പെയിനില്‍ വെച്ച് സുന്ദരിയും ബുദ്ധിമതിയുമായ ഒരു പെണ്‍കുട്ടിയെ ആ മോന്‍ കണ്ടെത്തി. പക്ഷേ, അവള്‍ക്ക് ലോകകാര്യങ്ങളില്‍ പഠിപ്പില്ല. കൊറിയയില്‍ വെച്ച് ആ മോന്‍ കണ്ട പെണ്‍കുട്ടിക്ക് സൗന്ദര്യവും ലോകപരിചയവും ബുദ്ധിയും ഉണ്ടായിരുന്നു. പക്ഷേ, അവര്‍ തമ്മില്‍ അടുത്തിടപഴകാന്‍ വൈഷമ്യം തോന്നി. വേറൊരു രാജ്യത്തുവെച്ച് എല്ലാം തികഞ്ഞ ഒരു പെണ്‍കുട്ടിയെ ആ മോന്‍ കണ്ടെത്തി. ‘സങ്കല്പത്തിലെ കുട്ടിയെ കല്യാണം കഴിച്ചോ?’ എന്ന് അമ്മ ചോദിച്ചു.

‘ഇല്ല’. വിഷാദത്തോടെ ആ മോന്‍ മറുപടിപറഞ്ഞു.

‘അതെന്തുപറ്റി’ എന്ന അമ്മയുടെ ചോദ്യത്തിന് കിട്ടിയ മറുപടി എല്ലാവര്‍ക്കും പാഠം ആകേണ്ടതാണ്.

അതോ? അമ്മാ, അവളും എല്ലാം തികഞ്ഞ പുരുഷനെത്തേടി നടക്കുകയായിരുന്നു.’

മക്കളേ പുറത്തു പൂര്‍ണ്ണത തേടിയാല്‍ എന്നും നിരാശയായിരിക്കും ഫലം. എന്താണ് മനുഷ്യന്‍ തേടുന്നത് ശാന്തിയും സന്തോഷവും അല്ലേ? ഒരിറ്റു ശാന്തിക്കുവേണ്ടി മനുഷ്യന്‍ പരക്കം പായുന്നു. പക്ഷേ, നമ്മുടെ ആന്തരികലോകം നരകതുല്യമാക്കിയിരിക്കുന്നത് നമ്മള്‍ തന്നെയാണ്. സുഖവും സന്തോഷവും ബാഹ്യവസ്തുക്കളാണങ്കില്‍ ആഡംബര ജീവിതത്തില്‍ നിന്ന് അവ കിട്ടിയേനെ. കാറുകളും മുറികളും എയര്‍കണ്ടീഷന്‍ ചെയ്താല്‍ പോരാ, മക്കള്‍ മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ പഠിക്കണം.

മക്കളെ ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയമാണ് സന്തോഷത്തിന്റെ അടിസ്ഥാനം. സ്വര്‍ഗ്ഗവും നരകവും മനസ്സിന്റെ സൃഷ്ടികളാണ് എന്നു മക്കള്‍ ഓര്‍മ്മിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.