മായിസത്തിന്റെ സ്ഥാപകനും മാതൃമന്ദിരത്തിന്റെ അദ്ധ്യക്ഷനുമായ റാവുസാഹേബ് എം.ആര്.ദോലാക്കിയാബമായിസ്വരൂപ മായി മാര്ക്കണ്ഡന് പന്ത്രണ്ടാം വയസില്‍തന്നെ ഹിന്ദുമാതാജിയെ ഭജിക്കാന്‍ തുടങ്ങി. സ്വദേശമായ ഗുജറാത്ത് സംസ്ഥാനത്തിലെ പെറ്റലാഡില് വെച്ചാണ് ഭജനം തുടങ്ങിയത്.തുടക്കം ഏറ്റവും താഴത്തെ തട്ടില്‍ വച്ചുതന്നെ.
ഏകനായിരുന്ന് ”അമ്മേ! അമ്മ ഉണ്ടോ അതൊ ഇല്ലയൊ എന്ന് പറയു.” എന്ന് ആ ബാലന് നിലവിളികൂട്ടും.
ഒരിക്കല്‍ ഒരു വിജന സ്ഥലത്തുനിന്ന് സന്ധ്യക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ രണ്ട് കളളന്മാര് കുട്ടിയെ പിടിക്കാന്‍ ശ്രമിച്ചു.ആ സമയം നീണ്ടു കറുത്ത് ഭയങ്കരിയായ ഒരു സ്ത്രി അവിടെ എത്തുകയും കുട്ടിക്കൊപ്പം അനുഗമിക്കുകയുംചെയ്തു. കുട്ടി ഗ്രാമത്തിനടുത്തെത്തിയപ്പോള്‍ ആ സ്ത്രി പെട്ടെന്നു മറഞ്ഞു.
ഈ സംഭവം കുട്ടിയുടെ മനസില്‍ ശങ്കയും അത്ഭുതവും ഉളവാക്കി. എങ്കിലും അത് ദൈവം,ദേവദൂതന്മാര്,പരലോകം എന്നിവയെപ്പറ്റി ചിന്തിക്കുവാനുളള പ്രേരണനല്കി.മൂന്നു കൊല്ലത്തോളം കാളിയേയും,ചാമുണ്ഡിയേയുംശ്രദ്ധയോടെ ഭജിച്ചതിനുശേഷംചിലത് സംഭവിക്കുകകൂടി ചെയ്തപ്പോള്‍ ദൈശമുണ്ടെന്ന് കുട്ടികള്‍ക്ക് ബോദ്ധ്യമായി.
ഒരുദിവസം ബാലന് അഹമ്മദാബാദിലെ തിരക്കുളള ഒരു തെരുവില്‍ കൂടി നടക്കുന്മ്പോള് രണ്ട് യൂറോപ്യന്മാരെ വഹിച്ചുകൊണ്ട് ഒരു കുതിര വണ്ടി എതിരെ വന്നു.ഒഴിഞ്ഞുമാറാന്‍ വണ്ടിക്കാരന് ഉച്ചത്തില്‍ പറഞ്ഞത് കുട്ടി ശ്രദ്ധിച്ചില്ല.ഒട്ടും മടിക്കാതെ സായിപ്പ് കയ്യിലിരുന്ന ചമ്മട്ടി കുട്ടി യുടെ നേരെ ഓങ്ങി. പക്ഷെ ആ നിഷ് ഠൂരന്റെ കയ്യില്‍ നിന്ന് ചമ്മട്ടി വഴുതി കുതിരയുടെ കാലില്‍ ചുറ്റുകയും ചെയ്തു. പേടിച്ചുവിറച്ചുകൊണ്ട് കുട്ടി ഓടിപ്പോയി അടുത്തുണ്ടായിരുന്ന ഭദ്രകാളിക്ഷേത്രത്തിന്റെമൂലയില് ഒളിച്ചു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: