കോഴിക്കോട്: നീണ്ട തര്‍ക്കങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ പുറത്തിറക്കിയ കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റിമറിച്ചിലുകള്‍. ആദ്യം പുറത്തിറക്കിയ ലിസ്റ്റില്‍ നിന്ന് പ്രധാനപ്പെട്ട രണ്ടു നേതാക്കള്‍ പിന്നീട് പുറത്തായി. യുവാക്കളെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധങ്ങള്‍ക്കിടയിലാണ് സംസ്ഥാന നേതാക്കളടങ്ങുന്ന നേതൃത്വം ആദ്യ ലിസ്റ്റ് പുറത്തിറക്കിയത്.
എന്നാല്‍ ലിസ്റ്റ് പത്ര ഓഫീസുകളില്‍ ലഭിക്കുന്നതിനു മുമ്പ് ആദ്യ ലിസ്റ്റിലെ രണ്ടുപേരെ മാറ്റിയതായി വീണ്ടും അറിയിപ്പ് വന്നു. എഐസിസി അംഗം പി.വി. ഗംഗാധരന് മാങ്കാവ് വാര്‍ഡില്‍ നിന്നും, കെ.പിസിസി സെക്രട്ടറി അഡ്വ. കെ. ജയന്ത് മീഞ്ചന്ത വാര്‍ഡില്‍ നിന്നും മല്‍സരിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ ഗംഗാധരനെ മാറ്റി പ്രാദേശിക നേതാവ് മനയ്ക്കല്‍ ശശിയാണ് അവസാന ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്.
ജയന്തിനു പകരം സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കാനായിട്ടില്ല. കെപിസിസി ജനറല്‍ സെക്രട്ടറി പി എം സുരേഷ്ബാബുവാണ് പാറോപ്പടിയില്‍ നിന്ന് ജനവിധി തേടുന്നത്.
നിലവില്‍ കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ പി ഉഷാദേവി ടീച്ചര്‍ പാളയത്ത് നിന്ന് ജനവിധി തേടും.
കെ പി സി സി നിര്വ്വാഹകസമ ിതിയംഗം അഡ്വ. പി എം നിയാസ് ചാലപ്പുറത്തും, ഡി സി സി ജനറല്‍ സെക്രട്ടറി കെ വി സുബ്രഹ്മണ്യന് പൊറ്റമ്മലിലും മത്സരിക്കും.
അഡ്വ. വിദ്യ ബാലകൃ ഷ്ണന്‍(ചേവായൂര്‍), കെ സി ശോഭിത(മലാപ്പറമ്പ്), അനിത കൃഷ്ണനുണ്ണി(കുടില്‍തോട്), എം സി സുധാമണി(കല്ലായ്) എന്നിവരും ഇത്തവണയും ജനവിധി തേടും.
മുന്‍ കൗണ്‍സിലര്‍ പ്രമീള ബാല ഗോ പാലനും (വെള്ളിമാട്കുന്ന്) മത്സരരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: