തിരുവനന്തപുരം: നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയില്‍ 12 വനിതകളും പട്ടികജാതിയില്‍നിന്നു രണ്ടു വനിതകളുള്‍പ്പെടെ ആറുപേരും മത്സരിക്കുന്നുണ്ട്. പാളയത്ത് ബിജെപി സഖ്യകക്ഷിയായ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് മത്സരിക്കും. നഗരത്തിലെ 100 വാര്‍ഡുകളില്‍ 71 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചു. മത്സരക്കുന്ന വാര്‍ഡും സ്ഥാനാര്‍ത്ഥികളും. കഴക്കൂട്ടം-ഡോ. എ.പി.എസ്.നായര്‍, ചന്തവിള – ജലജകുമാരി.എസ്, ചെറുവയ്ക്കല്‍-ചെറുവയ്ക്കല്‍ ജയന്, ഉള്ളൂര്‍ – മഹേന്ദ്രബാബു, ചെമ്പഴന്തി-സിമി.കെ, പൗഡിക്കോണം -നാരായണമംഗലം രാജേന്ദ്രന്, കിണവൂര്‍ -എം.തങ്കപ്പന്, പട്ടം-എസ്.ആര്.രമ്യ രമേഷ്, മുട്ടട-ഗീതാകുമാരി.ഡി, പാളയം-എല്‍. ജോസി കാതറിന്, പൂജപ്പുര-ഡോ.വിജയലക്ഷ്മി.വി, ജഗതി -ഷീജാ മധു, മേലാംകോട്-പാപ്പനംകോട് സജി, പൂങ്കുളം-പൂങ്കുളം സതീഷ്, വെങ്ങാനൂര്‍-സി.സന്തോഷ്കുമാര്‍, മുല്ലൂര്‍-മുല്ലൂര്‍ മോഹനന്, അമ്പലത്തറ-സംഗീതാ സതീഷ്, കളിപ്പാന്‍കുളം-ആതിര. ജെ.ആര്, തൃക്കണ്ണാപൂരം-തിരുമല അനില്‍, പുന്നയ്ക്കാമുഗള്‍-ജെ.കൃഷ്ണകുമാര്‍, ചാല-എസ്.കെ.പി.രമേശ്, കുര്യാത്തി-ബീനാ മുരുകന്, ചാക്ക-സുരേഷ്കുമാര്‍, വെട്ടുകാട്-ഗീതാകുമാരി.വി, കടകംപള്ളി- ജയാ രാജീവ്, പേട്ട -പ്രസൂദ്, ആറ്റിപ്ര-സുനി ചന്ദ്രന്, പള്ളിത്തുറ-തങ്കച്ചി.റ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: