പാറശാല: നവരാത്രി വിഗ്രഹങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തിയില്‍ ഗംഭീര വലവേല്‍പ്പ് നല്കി. നവരാത്രി ഉത്സവത്തിനായി കഴിഞ്ഞദിവസം തക്കല പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും യാത്ര തിരിച്ചു വേളിമല കുമാരസ്വാമി, മുന്നൂറ്റി നങ്ക, സരസ്വതി ദേവി എന്നീ വിഗ്രഹങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 12.30ന് കളിയിക്കാവിളയിലെത്തി. തുടര്‍ന്ന് ചടങ്ങുകള്‍ക്കുശേഷം മന്ത്രി വി.എസ്. ശിവകുമാറിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സംസ്ഥാനത്തേക്ക് സ്വീകരിച്ചു.
കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ഘോഷയാത്ര കാണാന്‍ രാവിലെ പത്തുമണിേയോടെ വന്‍ ജനാവലിയാണ് കളിയിക്കാവിളയില്‍ എത്തിച്ചേര്‍ന്നത്.
വിഗ്രഹഘോഷയാത്രയെത്തിയതോടെ റോഡിന് ഇരുവശങ്ങളിലും കെട്ടിടങ്ങളുടെ മുകളിലുമായി ആയിരങ്ങള്‍ അണിനിരന്നു. ഭക്തര്‍ ഒരുക്കിയ തട്ട നിവേദ്യങ്ങള്‍ ഏറ്റുവാങ്ങിയെത്തിയ ഘോഷയാത്ര പാറശാല മഹാദേവ ക്ഷേത്രത്തില്‍ വിശ്രമിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം മൂന്നരയോടെ നെയ്യാറ്റിന്‍കരയിലേക്ക് തിരിച്ചു. കളിയിക്കാവിളയില്‍ നടന്ന സ്വീകരണത്തിന് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ സാം എല്‍. സോണ്‍, ജില്ലാ പോലീസ് ചീഫ് ഷെഫിന് അഹമ്മദ്, ഡിവൈഎസ്പി സുരേഷ്കുമാര്‍, പാറശാല സിഐ ചന്ദ്രകുമാര്‍, കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണര്‍ പൊന്‍ സ്വാമിനാഥന്, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിഅംഗം കെ. പ്രഭാകരന്, ഭാരവാഹികള്‍, നവരാത്രി സേവാസംഘം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: