കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ ഉത്തരമേഖലാ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് കണ്ണൂരില്‍ തുടക്കമായി. ആദ്യ ദിനത്തില്‍ പാലക്കാടന്‍ കാറ്റ് വീശിത്തുടങ്ങി. പുരുഷ-വനിതാ വി‘ാഗത്തിലായി 14,17 വയസിന് താഴെയുള്ളവരുടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ 92 പോയിന്റുമായാണ് പാലക്കാട് ജില്ലയില്‍ നിന്നെത്തിയ കുട്ടികള്‍ മുന്നിലെത്തിയത്. 81 പോയിന്റോടെ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 76 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്തുള്ളത്. 68 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്തും 50 പോയിന്റുമായി കണ്ണൂര്‍ അഞ്ചാം സ്ഥാനത്തുമാണ്.
സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി നടക്കുന്ന മേഖലാതല ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള വനിതാ-പുരുഷ താരങ്ങളാണ് മത്സര രംഗത്തുള്ളത്. ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ഹാന്റ്ബോള്‍, ഹോക്കി, കബഡി, ഖൊഖൊ, ബാള്ബാഡ്മിന്റണ്, ടെന്നിസ്,ടേബിള്‍ ടെന്നീസ്, ഷട്ടില്‍, ചെസ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. 19 വയസിനു താഴെയുള്ളവരുടെ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. 1995 ആണ്‍കുട്ടികളും 1645 പെണ്‍കുട്ടികളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. 14 വയസിന് താഴെയുള്ളവരുടെ സെലക്ഷന് മാത്രമാണ് നടക്കുന്നത്. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാരാണ് സംസ്ഥാന തല മത്സരത്തിലേക്ക് അര്‍ഹത നേടുക. മൂന്ന് നാളുകളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജ നിര്‍വഹിച്ചു. കണ്ണൂര്‍ റവന്യൂജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.വസന്തന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: