കണ്ണൂര്‍: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എഡ്വേര്‍ഡ് ബ്രണ്ണന്‍ അനുസ്മരണ യാത്ര ഇന്ന് തലശ്ശേരിയില്‍ നടക്കും. പകല്‍ 2.30 ന് നഗരസഭാ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് തലശ്ശേരി കോട്ടയ്ക്ക് പിന്നിലെ ആംഗ്ലിക്കന്‍ പള്ളി പരിസരത്ത് സമാപിക്കും. തുടര്‍ന്ന് മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ ജൂബിലി പതാക പുതുതലമുറയുടെ പ്രതിനിധികള്‍ക്ക് കൈമാറും.
ധര്‍മ്മടത്ത് ഇന്നത്തെ ബ്രണ്ണന്‍ കോളേജായി മാറുന്നതിനു മുമ്പ് ബ്രണ്ണന്റെ തലശ്ശേരി ക്യാമ്പസില്‍ പഠിച്ച ഡോ.എ.എന്‍.പി.ഉമ്മര്‍കുട്ടി, സുകുമാരന്‍ മാസ്റ്റര്‍, ശ്രീനിവാസ പ്രഭു, എം പി ബാലകൃഷ്ണന് മാസ്റ്റര്‍, സുലോചന ടീച്ചര്‍ എന്നിവരാണ് ബ്രണ്ണന്‍ കോളേജിലെ പുതുതലമുറ വിദ്യാര്‍ത്ഥികള്‍ക്ക് പതാക കൈമാറുക. ചെണ്ട, ബാന്റ് മേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ തലശ്ശേരി നഗരത്തിലെ വിദ്യാലയങ്ങളിലെയും ബ്രണ്ണന്‍ കോളേജിലെയും എന്‍സിസി കേഡറ്റുകളും കായിക താരങ്ങളും കോളേജ് വിദ്യാര്‍ത്ഥികളും യാത്രയില്‍ അണിനിരക്കും. വിദ്യാര്‍ത്ഥികള്‍ ബ്രണ്ണന്‍ അനുസ്മരണഗാനം ആലപിക്കും. എല്ലാ പൂര്‍വവിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും യാത്രയില്‍ പങ്കെടുക്കണമെന്ന് സംഘാടകസമിതി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: