ശ്രീകണ്ഠാപുരം: മലപ്പട്ടത്ത് ഹിന്ദുഐക്യവേദി പദയാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം അലങ്കോലപ്പെടുത്താന്‍ സിപിഎമ്മുകാര്‍ നടത്തിയ ഹീന ശ്രമത്തില്‍ വ്യാപക പ്രതിഷേധം. പൊതുയോഗം നടന്ന പ്രദേശത്തിന് 50 മീറ്റര്‍ മാത്രം ദൂരത്തില്‍ അനുമതിയില്ലാതെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മൈക്ക് വെച്ച് തിരഞ്ഞെടുപ്പു കണ്വെന്ഷന് എന്ന പേരില്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് ഹിന്ദുഐക്യവേദിയുടെ പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം മലപ്പട്ടം സെന്ററില്‍ ഹിന്ദു ഐക്യവേദിയുടെ പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ഭീകരാന്തരീക്ഷമാണ് സിപിഎമ്മുകാര്‍ സൃഷ്ടിച്ചത്. എന്നാല്‍ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ച സിപിഎം പരിപാടി നിര്‍ത്തിവെക്കാനോ സിപിഎമ്മുകാര്‍ക്കെതിരെ പെറ്റിക്കേസു പോലും എടുക്കാനോ മയ്യില്‍ പോലീസ് തയ്യാറായില്ല. സിപിഎമ്മിന്റെ ചട്ടുകമായി പോലീസ് മാറുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിക്കാത്ത കാടത്തമാണ് സിപിഎം പ്രദേശത്ത് കാട്ടിയത്. എന്നാല്‍ നൂറിലധികം ആളുകള്‍ ഹിന്ദുഐക്യവേദിയുടെ പൊതുയോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ പ്രസംഗം പരിപാടി അവസാനിക്കുന്നതു വരെ ശ്രവിക്കാന്‍ സ്ഥലത്തുണ്ടായിരുന്നു. പ്രാകൃത ശൈലിയെ അനുസ്മരിപ്പിക്കുന്ന സിപിഎം കാടത്തത്തിനെതിരെ മേഖലയിലെ സിപിഎമ്മുകാര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാര്‍ട്ടിയുടെ ഇത്തരത്തിലുളള അസഹിഷ്ണുത കാരണമാണ് പാര്‍ട്ടിക്ക് ഇന്ന് മലപ്പട്ടം മേഖലയിലുണ്ടായ ദുര്‍ഗ്ഗതിക്ക് കാരണമെന്ന് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കാലാകാലങ്ങളായി പഞ്ചായത്ത് ഭരണം നടത്തുന്ന സിപിഎം നേതാക്കള്‍ക്കെതിരെ മണല്‍വാരലിലെ അഴിമതിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി മലപ്പട്ടത്ത് രണ്ടുതട്ടിലാണ്. ലോക്കല്‍ കമ്മിറ്റി പോലും പിരിച്ചുവിട്ട് മറ്റ് സ്ഥലത്തുളളവര്ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി യുവാക്കളാണ് മേഖലയില്‍ പാര്‍ട്ടിവിട്ട് സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ചരിത്രത്തിലാദ്യമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ പോവുകയാണ്. ഇതിലെല്ലാം ഉളള അസഹിഷ്ണുതയാണ് കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദിയുടെ പൊതുയോഗം അലങ്കോലപ്പെടുത്താന്‍ നടത്തിയ നീക്കം. സിപിഎം നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: