ഇന്ന് കേരളത്തിലേ ഏറ്റവും വിശ്വാസ യോഗ്യനായ വ്യക്തിബിജു രമേഷ് ആണെന്നാണല്ലോ മാധ്യമങ്ങള്‍ പറയുന്നത്. അത് കേരള ജനത മുമ്പ് മനസ്സിലാക്കിയിട്ടുമുണ്ട്. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ മൂന്നം മുന്നണി എന്ന ആശയത്തോടുള്ള അസഹിഷ്ണുത തന്നെ അല്ലേ? ഇതിനു പിന്നില്‍ രാഷ്ട്രീയ മാധ്യമ – ധര്‍മ്മ വേദി കൂട്ടുകെട്ടല്ലേ? ഇക്കാര്യം വ്യക്തമാക്കുന്ന ഒരു തെളിവ് ഇതാ. നിങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തുക.
ഈ ആരോപണങ്ങള്‍ ബിജു ഉന്നയിച്ചത് കൈരളി ന്യൂസില്‍ ആണല്ലോ. അതില്‍ ബിജു പറയുന്ന ഒരു ഭാഗം സ്വാമിയേ ദുബായില്‍ വച്ച് തുഷാര്‍ കൈയ്യെറ്റം ചെയ്തു എന്നും സ്വാമി ബഹറിനിലേക്കുള്ള യാത്ര അപ്പോള്‍ ത്തന്നെ റദ്ദാക്കി അന്നുതന്നെ വെളുപ്പിനു 3 മണിയുടെ ഫ്ളൈയിറ്റിന് ദില്ലിയില്‍ എത്തുകയും അവിടെ നിന്ന് രാവിലത്തെ ഫ്ളൈയിറ്റിനു തിരുവനന്തപുരത്ത് എത്തിചേരുകയും ചെയ്തു. ആധികാരികമായ വിവരണം തന്നെ. സമ്മതിച്ചു. മാതൃഭൂമി ചാനലിലും ഒരു ബ്രേക്കിംഗ് ന്യൂസ് പ്രത്യക്ഷപെട്ടു.സ്വാമിയേ ബഹറിനില്‍ വച്ച് വെള്ളാപ്പള്ളി അപമാനിച്ചു…വെളിപ്പെടുത്തല്‍ മാതൃഭൂമി ന്യൂസിനോട്. അതിനുശേഷം ന്യൂസ് റീഡര്‍ ഇത് ആവര്‍ത്തിക്കുകയും പിന്നാലേ പ്രവാസി വ്യവസായി സുജാതന്‍ , തന്റെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിനു വന്നപ്പോഴാണു സംഭവം എന്നും ഏവരേയും ഞെട്ടിപ്പിച്ച് അദ്ദേഹം വെളിപ്പെടുത്തി കളയുകയും ചെയ്തു,ഭയങ്കരം തന്നെ.
നിങ്ങളോട് ഒരു ചോദ്യം. ബഹറിന്‍ ടിക്കറ്റ് റദ്ദ് ചൈയ്ത് അന്നു തന്നെ ദില്ലിയില്‍ എത്തിയ സ്വാമി എങ്ങനെ ബഹറിനില്‍ സുജാതന്റെ വീട്ടില്‍ എത്തി? മറുപടി പറയേണ്ടത് സുജാതനും മാധ്യമങ്ങളും ബിജുവും അല്ലേ? ഇത് മുഴുവന്‍ ഗൂഢാലോചനയുടെ ഭാഗമല്ലേ? ബിജുവും സുജാതനും പറയുന്നത് ഒത്തുപോകുന്നുണ്ടോ? കള്ളം പറയുമ്പോഴും ഒരു ലോജിക്ക് വേണ്ടേ? അതിനുശേഷം ഈ മണ്ടത്തരം മനസ്സിലാക്കിയാവും ആ വാര്‍ത്ത പിന്നെ സംപ്രേക്ഷണം ചെയ്തു കണ്ടില്ല. നിങ്ങള്‍ പ്രബുദ്ധരായ ജനങ്ങളും സമുദായംഗങ്ങളും ഇനി പറയൂ. ഇത് ഗൂഢാലോചന അല്ലേ? മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കില്ലേ? ജനങ്ങള്‍ വിലയിരുത്തൂ.
ദിലീപ് പട്ടാമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: